Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനൗപചാരിക വിദ്യാഭ്യാസം ആശയ അടിത്തറയിടാൻ കഴിയുന്ന സമ്പ്രദായമാകണം; സാമൂഹിക അധികാരഘടനയെ മാറ്റുന്ന ചിന്തകൾ ഉത്പാദിപ്പിക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം; മനസ്സുകളെ വിവിധ സാംസ്‌കാരിക തലങ്ങളിലേക്ക് നയിക്കാൻ ഉതകുന്ന തരത്തിലാകണം കരിക്കുലം രൂപപ്പെടുത്തേണ്ടതെന്ന് പ്രൊഫ. സി. രവീന്ദനാഥ്

അനൗപചാരിക വിദ്യാഭ്യാസം ആശയ അടിത്തറയിടാൻ കഴിയുന്ന സമ്പ്രദായമാകണം; സാമൂഹിക അധികാരഘടനയെ മാറ്റുന്ന ചിന്തകൾ ഉത്പാദിപ്പിക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം; മനസ്സുകളെ വിവിധ സാംസ്‌കാരിക തലങ്ങളിലേക്ക് നയിക്കാൻ ഉതകുന്ന തരത്തിലാകണം കരിക്കുലം രൂപപ്പെടുത്തേണ്ടതെന്ന് പ്രൊഫ. സി. രവീന്ദനാഥ്

തിരുവനന്തപുരം: അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാൻ കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ ആദ്യമായി അനൗപചാരിക വിദ്യാഭ്യാസത്തിന് കരിക്കുലം നിർമ്മാണത്തിനായുള്ള ശില്പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അധികാരഘടനയെ മാറ്റുന്ന ചിന്തകൾ ഉത്പാദിപ്പിക്കാൻ വിദ്യാഭ്യാസത്തിനു കഴിയണം. മനസ്സുകളെ വിവിധ സാംസ്‌കാരിക തലങ്ങളിലേക്ക് നയിക്കാൻ ഉതകുന്ന തരത്തിലാകണം കരിക്കുലം രൂപപ്പെടുത്തേണ്ടത്. പ്രാദേശിക അറിവുകൾക്ക് പ്രാധാന്യം നൽകുന്നതും ജീവിതവുമായി ബന്ധമുള്ളതും സമൂഹത്തിന്റെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതുമാവണം അനൗപചാരിക വിദ്യാഭ്യാസം. ഭാഷ, ആസ്വാദനം, സാങ്കേതികവിദ്യ, വിവരവിനിമയം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ പുതിയ കരിക്കുലം അനുസരിച്ച് ആരംഭിക്കണം. കരിക്കുലത്തിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് തുല്യതാ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കണം. ഔപചാരിക- അനൗപചാരിക വിദ്യാഭ്യാസം ഒരു പൊതുധാരയിൽ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയെന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അനൗപചാരിക വിദ്യാഭ്യാസ കരിക്കുലം സമീപനരേഖയുടെ കരട് സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല അവതരിപ്പിച്ചു.

തുടർന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എ.ഷാജഹാന്റെ നേതൃത്വത്തിൽ കരട് സമീപനരേഖയിൽ നടന്ന ചർച്ചയിൽ ആസൂത്രണബോർഡ് അംഗം ഡോ.ബി. ഇക്‌ബാൽ, കേരള മഹിള സമഖ്യ സൊസൈറ്റി ഡയറക്ടർ പി.ഇ. ഉഷ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ വിനീഷ് ടി.വി, ടി.എം.ജെ.എം ഗവ.കോളജ് പ്രിൻസിപ്പൽ എൻ.ഷാജി, പാലോട് രവി, ഡോ.കെ.മുഹമ്മദലി, ഡോ.രാമകൃഷ്ണൻ, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ്, യൂണി.കോളജ് അസി.പ്രൊഫസർ ഡോ.കെ.മുഹമ്മദലി അസ്‌ക്കർ, ഹരിതകേരളം മിഷൻ കൻസൽറ്റന്റ് എൻ.ജഗജീവൻ, ഡോ.വിൻസന്റ് പി.ജെ, ആനന്ദി ടി.കെ, ബാബു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും കരിക്കുലത്തിന് അന്തിമരൂപം നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP