Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

നീല,വെള്ള കാർഡ് ഉടമകൾക്ക് അഞ്ച് കിലോ സ്‌പെഷ്യൽ അരി; വിതരണം നിലവിലുള്ള സ്റ്റോക്ക് തീരും വരെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: പൊതുവിഭാഗം കാർഡുടമകൾക്ക് (നീല, വെള്ള) 15 രൂപ നിരക്കിൽ ഈ മാസം അഞ്ചുകിലോ സ്‌പെഷ്യൽ അരി ലഭിക്കും. റേഷൻകടകളിൽ പലയിടങ്ങളിലും സ്‌പെഷ്യൽ അരി കെട്ടിക്കുന്നുണ്ടെന്ന വാർത്തയെ തുടർന്നാണ് നടപടി.റേഷൻകടകളിൽ നിലവിലുള്ള സ്റ്റോക്ക് തീരുംവരെയാണ് വിതരണം.

15 രൂപയുടെ അരി സ്റ്റോക്കില്ലാത്ത റേഷൻ കടകളുണ്ടെങ്കിൽ, അവിടത്തെ കാർഡുടമകൾക്ക് പോർട്ടബിലിറ്റി സംവിധാനത്തിലൂടെ മറ്റുറേഷൻ കടകളിൽനിന്ന് അരിവാങ്ങാം.

മെയ്‌ മുതൽ ഓഗസ്റ്റ് വരെ 10 കിലോ വീതം അരി നീല, വെള്ള കാർഡുകാർക്ക് 15 രൂപ നിരക്കിൽ എല്ലാമാസവും അനുവദിച്ചിരുന്നു. എന്നാൽ, സെപ്റ്റംബറിലെ റേഷൻവിതരണപ്പട്ടികയിൽനിന്ന് 15 രൂപയുടെ അരി ഒഴിവാക്കിയിരുന്നു.

റേഷൻവിഹിതം ഏറ്റവുംകുറവുള്ള നീല, വെള്ള കാർഡുകാരെ ഇത് ഏറെ ബാധിച്ചു. കൂടാതെ, മുൻകൂർ പണമടച്ച് അരിവാങ്ങിയ റേഷൻകടക്കാർക്ക് വലിയ സാമ്പത്തികബാധ്യതയും വരുത്തി.

വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റോക്ക് തീരുംവരെ അഞ്ചുകിലോ വീതം നൽകാൻ തീരുമാനമായത്.കോവിഡ് കാലത്തെ പ്രയാസങ്ങൾ കണക്കിലെടുത്താണ് സ്‌പെഷ്യൽ അരി നൽകാൻ സർക്കാർ തീരുമാനമെടുത്തത്. 50,000 ടൺ അരിയാണ് ഇതിനായി എഫ്‌സിഐ.യിൽനിന്ന് സംഭരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP