Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റേഷൻ കാർഡ് അനർഹമായി കൈവശം വച്ചവർ പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ; അവസാന തീയതി ജൂൺ 30

റേഷൻ കാർഡ് അനർഹമായി കൈവശം വച്ചവർ പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ; അവസാന തീയതി ജൂൺ 30

സ്വന്തം ലേഖകൻ

പാലക്കാട്: റേഷൻ കാർഡ് അനർഹമായി കൈവശം വച്ചവർ 30നകം പൊതുവിഭാഗത്തിലേക്കു മാറ്റിയില്ലെങ്കിൽ വൻ പിഴ ഈടാക്കുമെന്ന് സർക്കാർ. എന്നുമുതലാണോ അനർഹമായി ഭക്ഷ്യധാന്യം വാങ്ങുന്നതെന്നു കണ്ടെത്തി അന്നു മുതലുള്ള തുകയായിരിക്കും ഈടാക്കുക. വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപ പിഴയിനത്തിൽ ഈടാക്കും. ഗോതമ്പിനു കിലോഗ്രാമിന് 29 രൂപയും പഞ്ചസാരയ്ക്കു 35 രൂപയും മണ്ണെണ്ണ ലീറ്ററിനു 71 രൂപയും ഈടാക്കും.

നിലവിൽ അനർഹരായവർ പൊതുവിഭാഗത്തിലേക്കു മാറ്റി പിഴയിൽ നിന്നു രക്ഷപ്പെടാം. ഇതിനായി അതതു താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് അപേക്ഷകർ റേഷൻ കാർഡിന്റെ പേജ് സ്‌കാൻ ചെയ്ത് ഇ മെയിൽ ചെയ്യാം. അല്ലെങ്കിൽ താലൂക്ക് ഓഫിസിലോ റേഷൻ കടയുടമയെയോ സമീപിച്ചും കാർഡുകൾ തരം മാറ്റാം.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP