Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ യുടെ ഇടപെടൽ ഫലം കണ്ടു; അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും അടിയന്തരമായി റേഷൻ അനുവദിക്കുവാൻ സർക്കാർ ഉത്തരവ്

എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ യുടെ ഇടപെടൽ ഫലം കണ്ടു; അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും അടിയന്തരമായി റേഷൻ അനുവദിക്കുവാൻ സർക്കാർ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അഗതി മന്ദിരങ്ങൾ,അനാഥാലയങ്ങൾ, മഠങ്ങൾകോൺവെന്റുകൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റേഷൻ വിതരണം ചെയ്യുവാൻ സർക്കാർ ഉത്തരവിറക്കി. അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ എം എൽ എ.യുടെ ശ്രമഫലമായിട്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യണമെന്ന് നിയമസഭയിൽ എം എൽ എ ആവശ്യപ്പെട്ടത് അതിനോടൊപ്പം വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തതിരുന്നു.അതിന്റെ ഫലമായി കേരളത്തിലെ എല്ലാ അനാഥ മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ,ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, ആശ്രമങ്ങൾ,മാനസികാരോഗ്യ കേന്ദ്രങ്ങൾ ക്കെല്ലാം റേഷൻ നൽകുവാൻ സർക്കാർ ഉത്തരവായി.

പെരുമ്പാവൂർ മണ്ഡലത്തിലെ അംഗീകൃതവും അല്ലാത്തതുമായ അഗതി - അനാഥ മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ,ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, ആശ്രമങ്ങൾ,മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് എൽദോസ് പി കുന്നപ്പിള്ളിൽ എം എൽ എ അറിയിച്ചു. കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ജൂൺ മാസം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിലെ അതേ ഇനങ്ങൾ അതേ അളവിൽ ഉൾപ്പെടുത്തിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കൂവപ്പടി ബത്ലേഹം അഭയ ഭവനിന്റ കാര്യം നിയമസഭയിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയും വകുപ്പ് മന്ത്രിക്ക് കത്തു നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ ഏകദേശം പതിനായിരത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നും ഈ മാസം തന്നെ കിറ്റുകൾ വിതരണം ചെയ്യുമെന്നും എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP