Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റേഷൻ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ കെട്ടിടം നിർമ്മിച്ചു; നടപടിക്രമങ്ങൾ പൂർത്തീയാക്കിയിട്ടും അനുമതിയില്ല; കൊടോളി ദേശം സ്വദേശിനിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; റേഷൻ കട തുടങ്ങാൻ അനുവാദം നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം

റേഷൻ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ കെട്ടിടം നിർമ്മിച്ചു; നടപടിക്രമങ്ങൾ പൂർത്തീയാക്കിയിട്ടും അനുമതിയില്ല; കൊടോളി ദേശം സ്വദേശിനിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; റേഷൻ കട തുടങ്ങാൻ അനുവാദം നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം

കെ വി നിരഞ്ജൻ

കോഴിക്കോട്: നരിക്കുനി കൊളോടിയിൽ ജില്ലാ സപ്ലൈ ഓഫീസറുടെ നിർദ്ദേശ പ്രകാരം റേഷൻ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ കെട്ടിടം നിർമ്മിച്ചിട്ടും പുതിയ റേഷൻ കട തുടങ്ങാൻ അനുവദിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരാതിക്കാരിയായ കൊടോളി ദേശം സ്വദേശിനി എ. ഷിംനക്ക് റേഷൻ കട നടത്താനുള്ള അനുവാദം നൽകണമെന്നും കമ്മീഷൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി.

2013 ഓഗസ്റ്റ് 20 നാണ് പരാതിക്കാരി അപേക്ഷ നൽകിയത്. റേഷൻ കട നടത്തുന്നതിനാവശ്യമായ നടപടികൾ പൂർത്തിയായെങ്കിലും കട തുറന്ന് പ്രവർത്തിക്കാൻ അനുമതി കിട്ടിയില്ല.

കമ്മീഷൻ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2013 ജൂലൈ 24 ന് പരാതിക്കാരിയെ സ്ഥിരം ലൈസൻസിയായി നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു . പരാതിക്കാരിക്ക് ലൈസൻസ് നൽകിയത് റേഷൻ കാർഡ് പുതുക്കുന്ന സമയത്തായിരുന്നതിനാൽ സമീപ കടകളിൽ നിന്ന് കാർഡ് ഒഴിവാക്കി പുതിയ കടക്ക് നൽകാൻ സാങ്കേതിക തടസം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

2013 ലെ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏത് കടയിൽ നിന്നും സാധനം വാങ്ങാം എന്ന വ്യവസ്ഥയും നിലവിൽ വന്നു. ഈ സാഹചര്യത്തിൽ പുതിയ റേഷൻ കട അനുവദിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് താമരശേരി സപ്ലൈ ഓഫീസർ റിപ്പോർട്ട് ചെയ്തു. സ്ഥിതി മനസിലാക്കി തീരുമാനമെടുക്കാനാണ് പൊതു വിതരണ ഡയറക്ടർ നൽകിയ നിർദ്ദേശമെന്നും റിപ്പോർട്ടിൽ പറയുന്നു.

43 വയസ് കഴിഞ്ഞ പരാതിക്കാരിക്ക് ഇനി ഒരു സർക്കാർ ജോലി ലഭിക്കാൻ സാധ്യതയില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ധാരാളം സ്ത്രീകൾ റേഷൻ വാങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് പുതിയ കട അനുവദിച്ചത്. പൊതുവിതരണ ഡയറക്ടർ പുതിയ റേഷൻ കടക്ക് തടസം നിൽക്കാത്ത സാഹചര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP