Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിൽക്കാൻ തൃശ്ശൂർ പൂരം എന്റെ തറവാട്ടു സ്വത്തല്ലെന്ന് റസൂൽ പൂക്കുട്ടി; കേരള സംസ്‌കാരത്തിന്റെ ഭാഗമാണത്; പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് താൻ ആർക്കും വിറ്റിട്ടില്ലെന്നും കാണാനാകുന്നത് എന്തിലും ജാതിമത ചിന്തകൾ കോർത്തിണക്കുന്ന നോർത്ത് ഇന്ത്യൻ പ്രവണതയെന്നും ഓസ്‌കാർ ജേതാവ്‌

വിൽക്കാൻ തൃശ്ശൂർ പൂരം എന്റെ തറവാട്ടു സ്വത്തല്ലെന്ന് റസൂൽ പൂക്കുട്ടി; കേരള സംസ്‌കാരത്തിന്റെ ഭാഗമാണത്; പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് താൻ ആർക്കും വിറ്റിട്ടില്ലെന്നും കാണാനാകുന്നത് എന്തിലും ജാതിമത ചിന്തകൾ കോർത്തിണക്കുന്ന നോർത്ത് ഇന്ത്യൻ പ്രവണതയെന്നും ഓസ്‌കാർ ജേതാവ്‌

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ ഭാഗം വിശദീകരിച്ച് സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററും, സൗണ്ട് മിക്‌സറുമായ റസൂൽ പൂക്കുട്ടി രംഗത്ത്. തൃശൂർ പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് അവകാശം താൻ ആർക്കും വിറ്റിട്ടില്ലെന്ന് വ്യക്തമാക്കിയാണ് റസൂൽ പൂക്കുട്ടി രംഗത്തെത്തിയത്. വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും താൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

'ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു ഓഡിയോയും വീഡിയോയും ഞാൻ സോണിക്ക് വിറ്റിട്ടില്ല. തൃശൂർ പൂരത്തിന്റെ ഓഡിയോ ഞാൻ റെക്കോഡ് ചെയ്തത് ആർക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതിൽ അതിൽ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോൺ മീഡിയയുമാണ് നിർമ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയതെന്നാണ് എന്റെ അറിവ്. റസൂൽ പൂക്കുട്ടി വ്യക്തമാക്കി.

'വിൽക്കാൻ തൃശൂർ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശൂർ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതിൽ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങിനെ എടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. ഞാനതിനെ അനുകൂലിക്കുന്നില്ല.

തൃശൂർ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പി റൈറ്റ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്നില്ലെന്നുമാണ് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എആർഎൻ മീഡിയ ആരോപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചാണ് റസൂൽ പൂക്കുട്ടിയുടെ വിശദീകരണം.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളും കോപ്പി റൈറ്റിനെ കുറിച്ചുള്ള അവകാശ വാദങ്ങളും കേൾക്കുമ്പോൾ വളരെ ദുഃഖമാണ് തോന്നുന്നതെന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ ആദ്യ പ്രതികരണം. രത്നഗിരിക്കടുത്ത് മാൽവാണിയിൽ നടക്കുന്ന ഷൂട്ടിങ് തിരക്കിനിടയിലാണ് താൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി പ്രതികരിച്ചത്.

എന്തിലും ഏതിലും ജാതിമത വിഭാഗീയത ചിന്തകൾ കോർത്തിണക്കുന്ന ഒരു നോർത്ത് ഇന്ത്യൻ പ്രവണത കേരളത്തിലെ സ്വീകരണ മുറികളിലും എത്തിപ്പെട്ടോയെന്നാണ് ഈ വിവാദം തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും റസൂൽ പൂക്കുട്ടി ആശങ്ക പ്രകടിപ്പിച്ചു. പ്രബുദ്ധരായ മലയാളികൾ ഇത്തരം അനാവശ്യ ചർച്ചകളിൽ നിന്നും മാറി നിൽക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും റസൂൽ മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP