Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപൂർവ രക്തഗ്രൂപ്പുമായി ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിയുടെ ശസ്ത്രക്രിയ വിജയകരം; തലയോട്ടിക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയത് കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിന് ശേഷം

അപൂർവ രക്തഗ്രൂപ്പുമായി ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിയുടെ ശസ്ത്രക്രിയ വിജയകരം; തലയോട്ടിക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയത് കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിന് ശേഷം

സ്വന്തം ലേഖകൻ

കൊച്ചി: അപൂർവ രക്തഗ്രൂപ്പുമായി അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. തലയോട്ടിക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗുജറാത്ത് സ്വദേശിനിയായ അനുഷ്‌കയുടെ ശസത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചത്. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്ലാസ്റ്റിക് സർജറി, ഹെഡ് ആൻഡ് നെക് സർജറി ചെയർമാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു.

ഇന്ത്യയിൽ തന്നെ രണ്ട് പേർക്ക് മാത്രമുള്ള അപൂർവ്വയിനം രക്തഗ്രൂപ്പ് ആയതിനാൽ കുട്ടിയുടെ ശസ്ത്രക്രിയ മാറ്റിവെക്കാൻ തീരുമാനിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യനിലയും പ്രായവും കണക്കിലെടുത്ത് നടത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ശസ്ത്രക്രിയ ആയിരുന്നു. വളരെ അപൂർവമായ രക്തഗ്രൂപ്പായതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ചെയ്തതെന്നും ഡോക്ടർമാർ പറയുന്നു. നാല് ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ ചികിത്സയുടെ പുരോഗതി വിലയിരുത്തും. അതിന് ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

നേരത്തെയും കുട്ടിക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ അത് വിജയകരമായിരുന്നില്ല. തുടർന്നാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയത്. കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്നു വീണാണ് കുഞ്ഞിന് തലയ്ക്ക് പരിക്കേറ്റത്. ഒരു വർഷം മുൻപാണ് അനുഷ്‌കയ്ക്ക് അപകടം സംഭവിച്ചത്. ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടായതിനെ തുടർന്ന് ഏപ്രിൽ 23 ന് കുട്ടിയെ അമൃതയിൽ ചികിത്സക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

രാജ്യത്ത് തന്നെ രണ്ട് പേർക്ക് മാത്രമേ പി നൾ രക്തഗ്രൂപ്പ് ഉള്ളൂ. എ പോസിറ്റിവീവ് രക്തഗ്രൂപ്പിൽ പി എന്ന ആന്റിജന്റെ അഭാവമാണ് ഇത്തരത്തിൽ രക്തഗ്രൂപ്പ് രൂപപ്പെടാൻ കാരണം. 2018-ലാണ് ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ രക്തഗ്രൂപ്പ് കണ്ടുപിടിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP