Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചത് വിവാഹം കഴിക്കാം എന്ന ഉറപ്പിൽ; രണ്ടുവർഷം മുമ്പ് 17കാരിയെ പീഡിപ്പിച്ച അരുണേഷ് അറസ്റ്റിൽ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചത് വിവാഹം കഴിക്കാം എന്ന ഉറപ്പിൽ; രണ്ടുവർഷം മുമ്പ് 17കാരിയെ പീഡിപ്പിച്ച അരുണേഷ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22കാരൻ അറസ്റ്റിൽ. ചിറക്കൽ സ്വദേശി പേരേത്ത് അരുണേഷിനെയാണ് തൃശൂർ അന്തിക്കാട് പൊലീസ് പിടികൂടിയത്. 17കാ​രി​യെ ഫേ​സ്ബു​ക്ക്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിക്കുകയായിരുന്നു.

രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫേസ്‌ബുക്കിലൂടെ 17കാരിയുമയി പരിചയം സ്ഥാപിച്ച അരുണേഷ് തുടർന്ന് പ്രണയം നടിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് , എസ്ഐ കെ എസ് സുശാന്ത്, എഎസ്ഐ പ്രീജു, സിപിഒമാരായ പി.എക്സ് .സോണി, റഷീദ്, ഷറഫുദ്ദീൻ, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP