Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീഡനക്കേസ് പ്രതി വിയ്യൂർ ജയിലിൽ വച്ച് മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ; പെരുമ്പാവൂർ സ്വദേശി അബ്ദുൾ മജീദിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ജയിൽ ഐജിക്കും കത്തെഴുതും; ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അറിയിക്കാൻ വൈകിയെന്നും പരാതി

പീഡനക്കേസ് പ്രതി വിയ്യൂർ ജയിലിൽ വച്ച് മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ; പെരുമ്പാവൂർ സ്വദേശി അബ്ദുൾ മജീദിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ജയിൽ ഐജിക്കും കത്തെഴുതും; ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അറിയിക്കാൻ വൈകിയെന്നും പരാതി

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: പീഡനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചത് മർദ്ദനമേറ്റത് മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശി അബ്ദുൾ മജീദ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയിൽ ഐജിക്കും പരാതി നൽകാനൊരുങ്ങുകയാണെന്നും ബന്ധുക്കൾ പറയുന്നു. ജനുവരി 27നാണ് എറണാകുളം സബ് ജയിലിൽ നിന്നും മജീദിനെ വിയ്യൂർ ജയിലിൽ എത്തിച്ചത്.

ഇയാൾ പീഡനക്കേസുമായി ബന്ധപ്പെട്ട് 10 വർഷം തടവനുഭവിച്ച് വരികയായിരുന്നു.ഇയാൾക്ക് മസ്തിഷ്‌കാഘാതമുണ്ടായെന്നും വെള്ളിയാഴ്‌ച്ച രാവിലെ ഇയാൾ മരിക്കുകയായിരുന്നെന്നുമാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയി.തെറ്റ് ചെയ്തവരുണ്ടാകും എന്നാൽ തല്ലിക്കൊല്ലാനുള്ള അവകാശമില്ലെന്ന് അബ്ദുൾ മജീദിന്റെ ബന്ധുവായ ബഷീർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP