Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധനസഹായം വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തി പീഡനം; വീട്ടമ്മയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

ധനസഹായം വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തി പീഡനം; വീട്ടമ്മയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാൾ പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നപ്പോൾ കുടിശിക തീർക്കാനും ആധാരം തിരിച്ചെടുക്കാനും സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.


വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇയാൾ ഒളിവിൽ പോയി. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തിൽ മൂവാറ്റുപുഴയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ എ.എസ്‌പി അനൂജ് പലിവാൾ , കുന്നത്തുനാട് സിഐ വി.ടി ഷാജൻ, എഎസ്ഐ കെ.എ നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ അബ്ദുൾ മനാഫ്, ടി.എ അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP