Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ചു: പ്രതിക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും

അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ചു: പ്രതിക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ:അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ച പ്രതിക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും. ഇരിങ്ങോൾ വിളാവത്ത് കുടി രതീഷ് (40) നെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജേഷ് കെ മേനോൻ ആണ് കുറ്റപത്രം സമർപ്പിച്ചത്.

കോടനാട് ഇൻസ്‌പെക്ടർ ആയിരുന്ന സജി മാർക്കോസ്, എസ്‌ഐ ടി.എൽ ജയൻ, എഎസ്ഐ എം.എസ്.മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു.കെ.വർഗീസ്, വിപിൻ വർക്കി, എൻ.പി.ബിന്ദു, പി.എം.ലൈലാലി, കെ.സി.ജിബി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി എ.സിന്ധു ഹാജരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP