Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷോർട്ട്ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലോഡ്ജിൽ എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഷോർട്ട്ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലോഡ്ജിൽ എത്തിച്ച് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കായംകുളം: ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റുചെയ്തു. കോട്ടയം പെരുമ്പായിക്കാട് പാറൻപുഴ നടുവിലേമാലിയിൽ വീട്ടിൽ ശരത് ബാബു (23)വിനെയാണ് അറസ്റ്റുചെയ്തത്.

ഷോർട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ നാലാം തീയതി രാവിലെ 11-നു കായംകുളത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കായംകുളം പൊലീസിനു കൈമാറുകയായിരുന്നു.

പ്രതിയെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. ഡിവൈ.എസ്‌പി. അലക്‌സ് ബേബി, സിഐ. മുഹമ്മദ് ഷാഫി, ഉദയകുമാർ, ശ്രീകുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ, റുക്‌സർ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP