Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാടോടി വിധവയെ തലശ്ശേരി തെരുവിൽ കൊള്ളയടിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസ്: കസ്റ്റഡിയിലുള്ള മറുനാട്ടുകാരൻ കുറ്റം നിഷേധിച്ചു; സംഭവസമയത്ത് താൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മൊഴി; ശാസ്ത്രീയ തെളിവ് തേടി പൊലീസ്

നാടോടി വിധവയെ  തലശ്ശേരി തെരുവിൽ കൊള്ളയടിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസ്: കസ്റ്റഡിയിലുള്ള മറുനാട്ടുകാരൻ കുറ്റം നിഷേധിച്ചു; സംഭവസമയത്ത് താൻ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് മൊഴി; ശാസ്ത്രീയ തെളിവ് തേടി പൊലീസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: നാടോടി കൂട്ടത്തിലെ നാൽപതുകാരിയായ വിധവയെ തലശ്ശേരിയിലെ തെരുവോരത്തുകൊള്ളചെയ്ത് ബലാത്സംഗത്തിനിരായാക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മറുനാട്ടുകാരൻ കുറ്റം നിഷേധിച്ചു. സംഭവം നടന്നുവെന്ന് പറയുന്ന സമയം താൻ തലശ്ശേരിയിൽ ഇല്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി നൽകിയതെന്നാണ് വിവരം. എന്നാൽ ഇയാളുടെ പേരാണ് ബലാത്സംഗത്തിനിരയായ വിധവ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ഇതേ തുടർന്ന് ഇയാളടക്കം രണ്ട് പേർക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തിരുന്നത്.

കുറ്റാരോപിതൻ നിഷേധിച്ചതിനെ തുടർന്ന് പറയുന്നത് ഉറപ്പാക്കാനായി ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷനുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. വ്യാഴാഴ്ച രാത്രി റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടിയ ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടില്ല. രാജസ്ഥാൻ ബിൽ വാഡ സ്വദേശിനിയായ വിധവയാണ് ഇതേ സംഘത്തിൽ പെട്ടതെന്ന് കരുതുന്ന രണ്ടു പേരുടെ മാനഭംഗത്തിനും പിടിച്ചുപറിക്കും ഇരയായത്. ഇക്കഴിഞ്ഞ ജൂൺ 6 ന് രാത്രിയിൽ റെയിൽവെ മേൽപാലത്തിനടിയിൽ വച്ച് ഒരാൾ ബലാത്സംഗം ചെയ്തുവെന്നും കൂടെ ഉണ്ടായ മറ്റൊരാൾ സ്ത്രീയുടെ കൈവശമുണ്ടായ 30,000 രൂപ തട്ടിപ്പറിച്ചുവെന്നുമാണ് പരാതി. അതിക്രമത്തിന് ശേഷം ഇരുവരും തലശ്ശേരിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 376,392, റഡ് വിത്ത് 34 വകുപ്പ് പ്രകാരമാണ് തലശ്ശേരി പൊലീസ് കേസെടുത്തിരുന്നത്. പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. നഗരത്തിൽ പാവകളും പായകളും മറ്റും വിൽപന നടത്തി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് താമസിച്ചു വരികയായിരുന്നു വിധവയായ സ്ത്രീ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP