Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം കാമുകൻ ഉപേക്ഷിച്ചു; മനംനൊന്ത യുവതി തളിപ്പറമ്പിൽ യുവതി ജീവനൊടുക്കി: കാമുകൻ അറസ്റ്റിൽ

പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം കാമുകൻ ഉപേക്ഷിച്ചു; മനംനൊന്ത യുവതി തളിപ്പറമ്പിൽ യുവതി ജീവനൊടുക്കി: കാമുകൻ അറസ്റ്റിൽ

 കണ്ണൂർ: പ്രണയപീഡനത്തിന് ഒരു ഇരകൂടി. പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ച ശേഷം കാമുകൻ ഉപേക്ഷിച്ചതിൻ മനംനൊന്ത് യുവതി ജീവനൊടുക്കി. തളിപ്പറമ്പ് ഞാറ്റുവയൽ സലാത്ത് മസ്ജിദിന് സമീപം താമസിക്കുന്ന കണ്ണങ്കീൽ സിദ്ധിഖിന്റെ മകൾ സാദിയ (19) ആണ് ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശബദ്ം കേട്ട് ഉണർന്ന വീട്ടുകാർ കെട്ടറുത്ത് ഉടൻ തന്നെ തളിപ്പറമ്പ് സഹകരണാശുപത്രയയിൽ എത്തിച്ച് പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ കാമുകൻ തളിപ്പറമ്പ് മാർക്കറ്റിന് സമീപത്തെ നഗരസഭാ വായനാശാലാ കെട്ടിടത്തിനടുത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന ഉണ്ടപ്പറമ്പിൽ പുള്ളിയോടൻ റമീസ്(26)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ചുവർഷം മുമ്പാണ് സാദിയ റമീസുമായി പ്രണയത്തിലായത്. തളിപ്പറമ്പുകളിലെ വിവിധ മൊബൈൽ ഷോപ്പുകളിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു റമീസ്. പ്രണയവിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് പലതവണ ബന്ധത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. റമീസിനെ പെൺകുട്ടിയുടെ വീട്ടിൽനിന്ന് നേരത്തെ പിടികൂടി താക്കീത് ചെയ്ത വിട്ടയച്ചിരുന്നു. പ്രണയത്തെ തുടർന്ന് എട്ടാംക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട വന്ന പെൺകുട്ടി പിന്നീട് പത്താംതരം തുല്ല്യതാ പരീക്ഷയെഴുതി പാസായിരുന്നു. സാദിയ പ്രണയത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറപ്പായതോടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചിരുന്നു. എന്നാൽ റമീസിന്റെ വീട്ടുകാർ സമ്മതിച്ചില്ലത്രെ.

എന്നാൽ റമീസ് ഒരാഴ്ചമുമ്പ് പെൺകുട്ടിയെ റമീസ് കണ്ണൂരിൽ കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. പെൺകുട്ടി എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാദിയയുടെ പിതാവ് സൗദിയിലാണ് ജോലി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP