Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസി സ്‌കാനിയ ബസിൽ വച്ച് കന്യാസ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; കന്യാസ്ത്രീ ഇരുന്ന സീറ്റിനടുത്ത് കണ്ടക്ടർ വന്നിരിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നെന്ന് സൂചന; സംഭവത്തിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

കെഎസ്ആർടിസി സ്‌കാനിയ ബസിൽ വച്ച് കന്യാസ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം; കന്യാസ്ത്രീ ഇരുന്ന സീറ്റിനടുത്ത് കണ്ടക്ടർ വന്നിരിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നെന്ന് സൂചന; സംഭവത്തിൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസി സ്‌കാനിയ ബസിൽ കന്യാസ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം - ബെംഗലൂരു കെഎസ്ആർടിസി സ്‌കാനിയ ബസിൽ വച്ചാണ് കന്യാസ്ത്രീക്ക് നേരെ പീഡന ശ്രമമുണ്ടാത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച സുൽത്താൻ ബത്തേരിയിൽ വച്ചാണ് സംഭവം നടന്നത്.

കന്യാസ്ത്രീയുടെ സീറ്റിനടുത്ത് കണ്ടക്ടർ വന്നിരിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നെന്നാണ് സൂചന. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് മറ്റ് യാത്രക്കാർ ഉറക്കത്തിലായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കന്യാസ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ കം കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP