Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബധിരയും മൂകയുമായ യുവതിയെ ഭർത്താവിന്റെ സഹോദരന്മാർ പീഡിപ്പിച്ചത് വർഷങ്ങളോളം; സംഭവം പുറത്തറിഞ്ഞത് യുവതിയുടെ മകളെ പിഡീപ്പിക്കാൻ ശ്രമിച്ചതോടെ; പേരാവൂരിൽ ഒരാൾ പിടിയിൽ;രണ്ടു പേർക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്; യുവതിയും കുട്ടികളും സഹോദരന്റെ സംരക്ഷണത്തിൽ

ബധിരയും മൂകയുമായ യുവതിയെ ഭർത്താവിന്റെ സഹോദരന്മാർ പീഡിപ്പിച്ചത് വർഷങ്ങളോളം; സംഭവം പുറത്തറിഞ്ഞത് യുവതിയുടെ മകളെ പിഡീപ്പിക്കാൻ ശ്രമിച്ചതോടെ; പേരാവൂരിൽ ഒരാൾ പിടിയിൽ;രണ്ടു പേർക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്; യുവതിയും കുട്ടികളും സഹോദരന്റെ സംരക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

പേരാവൂർ; കണ്ണൂർ പേരാവൂരിൽ ബധിരയും മൂകയുമായ യുവതിയെ ഭർത്താവിന്റെ സഹോദരന്മാർ പീഡിപ്പിച്ചെന്ന് പരാതി. വർഷങ്ങളായി തുടരുന്ന പീഡനം പുറത്തു വന്നത് യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ. പീഡന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്, കുട്ടികൾക്കെതിരായ പീഡനം തടയുന്ന പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

വർഷങ്ങളായി തുടരുന്ന പീഡനം സംബന്ധിച്ചു നേരത്തേ പലതവണ ആരോപണം ഉയർന്നപ്പോഴും വീട്ടുകാർ ഇടപെട്ടും രാഷ്ട്രീയ സ്വാധീനം ചെലുത്തിയും ബന്ധുക്കളും പ്രതികളും ചേർന്ന് സംഭവം ഒതുക്കിയെന്ന് ആരോപം ഉയർന്നിട്ടുണ്ട്. യുവതിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.

ഇതോടെ പ്രശ്‌നം ഗുരുതരമായി വഷളാകുകയായിരുന്നു. ഇതോട വിവരം ചൈൽഡ് ലൈൻ പ്രവർത്തകർ അറിയുകയും. ചെൽഡ് ലൈൻ അന്വേഷണം നടത്തി പരാതി പൊലീസിനു കൈമാറുകയായിരുന്നു. യുവതിയും കുട്ടികളും ഇപ്പോൾ സഹോദരന്റെ സംരക്ഷണത്തിലാണ്. യുവതിക്കു സംസാരശേഷി കുറവായതിനാൽ മൊഴിരേഖപ്പെടുത്തുന്നതിനു കാലതാമസമുണ്ടെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP