Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദ വ്യവസായി നിസാമിനെതിരെ രഞ്ജി പണിക്കർ രംഗത്ത്; നിസാമിനെ രക്ഷിക്കാൻ ഉന്നത ഇടപെടലുണ്ടെന്ന് ആക്ഷേപം

വിവാദ വ്യവസായി നിസാമിനെതിരെ രഞ്ജി പണിക്കർ രംഗത്ത്; നിസാമിനെ രക്ഷിക്കാൻ ഉന്നത ഇടപെടലുണ്ടെന്ന് ആക്ഷേപം

കൊച്ചി: തൃശൂർ ശോഭ സിറ്റിയിൽ സുരക്ഷ ജീവനക്കാരനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ സംവിധായകനും നടനുമായ രഞ്ജി പണിക്കർ രംഗത്ത്. നിസാമിനെ രക്ഷിക്കാൻ ഉന്നതർ ശ്രമിക്കുന്നുണ്ടെന്ന് രഞ്ജി പണിക്കർ പറഞ്ഞു.

പല പ്രമുഖരും തൃശൂരിൽ ക്യാമ്പ് ചെയ്ത് നിസാമിനെ സംരക്ഷിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് റിപ്പോർട്ടർ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ രഞ്ജി പണിക്കർ പറഞ്ഞു. നിസാമിന് ഇപ്പോഴും ഉന്നതരുടെ സംരക്ഷണം ഉണ്ടെന്നും രഞ്ജി പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു പരിക്കേൽപ്പിച്ചതിനു പിന്നാലെ മയക്കുമരുന്നു കേസിലും നിസാം പെട്ടു. നിസാമിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് സിനിമാതാരമുൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നിസാമിന്റെ സിനിമ ബന്ധങ്ങളും വാർത്തയായി. പല ഉന്നതരുമായും ഇയാൾക്ക് അടുത്ത ബന്ധമാണുള്ളതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

നിരവധി കേസുകളിൽ പേരു പരാമർശിക്കപ്പെട്ട ഒരു സിനിമാ നിർമ്മാതാവും നിസാമും സുഹൃത്തുക്കളാണെന്ന് കൊക്കെയ്ൻ കേസിൽ പിടിയിലായ സഹസംവിധായിക ബ്ലസ്സി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് രഞ്ജി പണിക്കർ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്. നേരത്തെ തെളിവെടുപ്പിനായി നിസാമിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത് ജയിൽവാസം ഒഴിവാക്കാനായിരുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP