Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും: ഗൊഗോയി രാജ്യസഭയിൽ മാത്രമല്ല, നൊബേൽ സമ്മാനത്തിന് പോലും യോഗ്യൻ; അദ്ദേഹത്തെ പോലുള്ള വ്യക്തികളുടെ സാന്നിധ്യം സഭയ്ക്ക് കരുത്ത്; മുൻ ചീഫ് ജസ്റ്റിസ് നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് എ.പി അബ്ദുള്ളക്കുട്ടി

രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും: ഗൊഗോയി രാജ്യസഭയിൽ മാത്രമല്ല, നൊബേൽ സമ്മാനത്തിന് പോലും യോഗ്യൻ; അദ്ദേഹത്തെ പോലുള്ള വ്യക്തികളുടെ സാന്നിധ്യം സഭയ്ക്ക് കരുത്ത്; മുൻ ചീഫ് ജസ്റ്റിസ് നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് എ.പി അബ്ദുള്ളക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടി. ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജൻ ഗൊഗോയി രാജ്യസഭയിൽ മാത്രമല്ല, നൊബേൽ സമ്മാനത്തിന് പോലും യോഗ്യനാണ്. കോടതിയിൽ നിയമത്തിന്റെ കടലിൽ മത്സ്യത്തെപ്പോലെ ഊളിയിട്ട രഞ്ജൻ ഗൊഗോയിയെപ്പോലുള്ള വ്യക്തികളുടെ സാന്നിധ്യം സഭയ്ക്ക് കരുത്താകും', അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം രഞ്ജൻ ഗൊഗോയി വ്യാഴാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. രഞ്ജൻ ഗൊഗോയിയെ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തിരുന്നു. ഇന്ത്യൻ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജൻ ഗൊഗോയി. അതേസമയം, വിരമിച്ച് നാല് മാസം പിന്നിട്ടപ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ചു ജസ്റ്റിസ് കുര്യൻ ജോസഫും രംഗത്തെത്തിയിരുന്നു. ജുഡീഷറിയുടെ സ്വതന്ത്ര്യത്തിന് വലിയ ഭീഷണി'യാണിതെന്ന് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി നാമനിർദ്ദേശം സ്വീകരിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ പിടിച്ചുലക്കുന്നതാണെന്നും കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. നേരത്തെ ജസ്റ്റിസ് മദൻ ബി ലോക്കൂറും ഗൊഗോയ് യുടെ രാജ്യസഭാംഗത്വത്തെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു.

രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത് അദ്ദേഹത്തിന്റെ തന്നെ വിധിയോട് നീതിപുലർത്തുന്നില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം പുനർനിയമിക്കുന്ന വിഷയത്തിലാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധിയുള്ളത്. പുനർനിയമനത്തിന് സാധ്യതയുണ്ടെങ്കിൽ ട്രിബ്യൂണൽ അംഗങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അത് ബാധിക്കുമെന്നാണ് വിധിയിൽ പറഞ്ഞത്.

ചീഫ് ജസ്റ്റിസായിരിക്കെ അയോധ്യ, റഫാൽ തുടങ്ങിയ കേസുകളിൽ കേന്ദ്രസർക്കാരിന് അനുകൂലമാകുന്ന വിധികളാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ നിന്നുണ്ടായത്. വിരമിച്ച് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് രാജ്യസഭാംഗത്വം ലഭിക്കുന്നതാണ് മുൻ ജഡ്ജിമാരിൽ നിന്നുൾപ്പെടെ വിമർശനത്തിന് കാരണമായത്. വിരമിച്ചശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് ട്രിബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ട റോജർ മാത്യു കേസിൽ ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ച് നിരീക്ഷിച്ചത്. അദ്ദേഹം വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ വിധിയെന്നതും ശ്രദ്ധേയമാണ്.

20 വർഷം അഭിഭാഷകനായും 20 വർഷം ജഡ്ജിയായും താൻ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം. പക്ഷേ രഞ്ജൻ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ലെന്നായിരുന്നു കട്ജു കുറിച്ചത്. ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്. ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതെന്നും രൂക്ഷമായി വിമർശിച്ച് മാർക്കണ്ടേയ കട്ജു രൂക്ഷമായി വിമർശിച്ചിരുന്നു.

എന്നാൽ, എന്നാൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിക്കാമെന്നാണ് ഗൊഗോയി പറഞ്ഞത്. ആദ്യം ഞാൻ സത്യപ്രതിജ്ഞ ചെയ്യട്ടെ. എന്നിട്ട് ഞാൻ എന്തിന് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദമായി പറയാം.', എന്നാണ് ഗൊഗോയി പ്രതികരിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP