Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രപതിയെ ഊഷ്മളമായി വരവേറ്റ് കണ്ണൂർ; രാവിലെ പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം ഏഴിമല നാവിക അക്കാദമിക്കു സമ്മാനിക്കും; പുരസ്‌കാര സമർപ്പണത്തിന് ശേഷം രാഷ്ട്രപതി 11.30ഓടെ മടങ്ങും

രാഷ്ട്രപതിയെ ഊഷ്മളമായി വരവേറ്റ് കണ്ണൂർ;  രാവിലെ പ്രസിഡന്റ്‌സ് കളർ പുരസ്‌കാരം ഏഴിമല നാവിക അക്കാദമിക്കു സമ്മാനിക്കും; പുരസ്‌കാര സമർപ്പണത്തിന് ശേഷം രാഷ്ട്രപതി 11.30ഓടെ മടങ്ങും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പ്രസിഡന്റ്സ് കളർ അവാർഡ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിന് രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്  നാവിക അക്കാദമിയിലെത്തി. മികച്ച സേവനങ്ങൾ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്സ് കളർ അവാർഡ്.

ഇന്നലെ വൈകിട്ട് നാലരയോടെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരണമാണ് നൽകിയത്. പിന്നീട് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക് തിരിച്ചത്.

ഇന്നു രാവിലെ 7ന് അക്കാദമിയിൽ കേഡറ്റുകളുടെ പരേഡിനുശേഷം ഏഴിമല നാവിക അക്കാദമിക്കു ബഹുമതി സമ്മാനിക്കും. എട്ടു മണിക്ക് അവാർഡ് ദാനച്ചടങ്ങിന് തുടക്കമാവും. അതിന് ശേഷം ഏഴിമലയിൽ നിന്ന് ഹെലികോപ്റ്റർ വഴി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.35ഓടെ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡൽഹിക്ക് യാത്ര തിരിക്കും.

ഏഴിമല നാവിക അക്കാദമിയിലെത്തിയ രാഷ്ട്രപതിയെ നാവികസേനാ മേധാവി അഡ്‌മിറൽ കരംബീർ സിങ്, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ എ.കെ.ചൗള, നാവിക അക്കാദമി കമൻഡാന്റ് വൈസ് അഡ്‌മിറൽ ദിനേശ് കെ.ത്രിപാഠി, സി.കൃഷ്ണൻ എംഎൽഎ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വിഗോവിന്ദൻ എന്നിവർ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP