Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നും വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല; ധാരണാപത്രത്തിന്റെ പകർപ്പ് പോലും തന്നില്ല; ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവച്ചെന്ന് ചെന്നിത്തല

ഒന്നും വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല; ധാരണാപത്രത്തിന്റെ പകർപ്പ് പോലും തന്നില്ല; ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവച്ചെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് പദ്ധതിയുടെ ധാരണപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടെന്നും, എന്നാൽ ഒന്നരമാസമായിട്ടും സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സർക്കാറിന്റെ ഈ നിഷേധകരമായ നിലപാടിൽ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ചെന്നിത്തല വ്യക്തമാക്കി.

'ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നും വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. പ്രാഥമിക വിജലൻസ് അന്വേഷണം സ്വീകാര്യമല്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ടവർ വിദേശത്തായതിനാൽ വിജിലൻസിന് പരിമിതികളുണ്ട്.കേസ് സിബിഐയ്ക്ക് വിടണം'- ചെന്നിത്തല പറഞ്ഞു.ഇ-മൊബിലിറ്റി പദ്ധതിയിൽ സർക്കാർ വാദങ്ങൾ പൊളിഞ്ഞു. കൺസൾട്ടൻസി കമ്പനിയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയത് തന്റെ വാദം ശരിയായിരുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പ്രതിപക്ഷ സമരങ്ങൾ ആണ് കോവിഡ് വ്യാപനത്തിന് കാരണം എന്ന ആരോപണം ചെന്നിത്തല നിഷേധിച്ചു. 'മുഖ്യമന്ത്രി കിട്ടിയ ഏതു വടി കൊണ്ടും പ്രതിപക്ഷത്തെ അടിക്കാൻ ശ്രമിക്കുകയാണ്. പരമാവധി നിയന്ത്രണങ്ങൾ പാലിച്ചാണ് സമരമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP