Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തീരങ്കാവ് വിഷയത്തിൽ മുഖ്യന് വൈകിവന്ന വിവേകം; കേസ് എൻഐഎക്ക് വിടേണ്ടി വന്നത് യുഎപിഎ ചുമത്തിയതിനാലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പന്തീരങ്കാവ് വിഷയത്തിൽ മുഖ്യന് വൈകിവന്ന വിവേകം; കേസ് എൻഐഎക്ക് വിടേണ്ടി വന്നത് യുഎപിഎ ചുമത്തിയതിനാലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പന്തീരാങ്കാവ് വിഷയത്തിൽ മുഖ്യമന്ത്രിയുടേത് വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കൾ അറസ്റ്റിലായ കേസ് സംസ്ഥാന പൊലീസിന് തന്നെ തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നേരത്തേ ചെയ്യേണ്ടതായിരുന്നു എന്നും ഇപ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് വിവേകം ഉദിച്ചത് നന്നായി എന്നും ചെന്നിത്തല പറഞ്ഞു. യുഎപിഎ ചുമത്തിയതുകൊണ്ടാണ് കേസ് എൻഐഎക്ക് വിടേണ്ടി വന്നത്. വസ്തുത പ്രതിപക്ഷം പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്നും പിണറായി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണം നടക്കട്ടയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. പാലാരിവട്ടം പാലം നിർമ്മാണം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾക്കൊന്നും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപങ്ങളിലും ഇതുപോലെ പ്രോസിക്യൂഷൻ അനുമതി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP