Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർക്ക് തട്ടിപ്പ് കേസ്: സോഫ്ട് വെയറിന്റെ തലയിൽ പഴി ചാരി അട്ടിമറിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും; ഇടതുസർക്കാർ കുറ്റവാളികൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല

മാർക്ക് തട്ടിപ്പ് കേസ്: സോഫ്ട് വെയറിന്റെ തലയിൽ പഴി ചാരി അട്ടിമറിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും; ഇടതുസർക്കാർ കുറ്റവാളികൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഫ്റ്റ് വെയറിന്റെ തലയിൽ കുറ്റം കെട്ടി വച്ച് കേരളാ സർവ്വകലാശാലയിലെ ഗുരുതരമായ മാർക്ക് തട്ടിപ്പ് കേസ് അട്ടിമറിക്കുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു.ഈ സർക്കാർ കുറ്റവാളികൾക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. എല്ലാ ഗൗരവമേറിയ കുറ്റകൃത്യങ്ങളിലും കുറ്റവാളികളെ രക്ഷപ്പെടുത്തി കേസ് അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളിലും പി.എസ്.സി പരീക്ഷാ തട്ടിപ്പിലും എം.ജി.സർവ്വകലാശാലാ മാർക്ക് തട്ടിപ്പിലുമെല്ലാം നേരത്തെ ഇത് കണ്ടതാണ്. കേരളാ സർവ്വകലാശാലയിലെ പരീക്ഷാ തട്ടിപ്പിൽ സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്റ്റാറുടെ പാസ്വേർഡും യൂസർ ഐ.ഡിയും മോഷ്ടിച്ച് മോഡറേഷൻ കൂട്ടിയിട്ടതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതാണ്. ഏതൊക്കെ പരീക്ഷകളിൽ ഏതൊക്കെ ദിവസങ്ങളിൽ ഇത് ചെയ്തു എന്നു പോലും കണ്ടെത്തിയതാണ്. എന്നാൽ ഒരു ഉപസമിതിയെ വച്ച് അന്വേഷണ പ്രഹസനം നടത്തി ആരും കൃത്രിമം കാട്ടിയിട്ടില്ലെന്നും സോഫ്ട് വെയറിന്റെ കുഴപ്പമാണ് എല്ലാമെന്നും റിപ്പോർട്ട് ഉണ്ടാക്കി കേസ് തേച്ച് മായ്ച്ചു കളയാനാണ് നീക്കം നടക്കുന്നത്.

കംപ്യൂട്ടർ സെന്റർ ഡയറക്ടർ മാത്രമായി ഇപ്പോൾ ഉത്തരവാദി. വളരെ ഗുരുതരമായ ഈ കുറ്റകൃത്യത്തിൽ നടപടിയെടുക്കാതെ കേസ് ഒതുക്കി തീർക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കും. സർക്കാരിന്റെ സംരക്ഷണം കിട്ടുമെന്നതിനാൽ സർവ്വകലാശാലകളിൽ ആർക്കും പരീക്ഷാ തിരിമറി നടത്താമെന്ന അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. മാർക്ക് തിരിമറി നടത്തിയതിന് ശിക്ഷാ നടപടി എടുത്ത് വീഴ്ചകൾ പരിഹരിച്ചില്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന ബിരുദത്തിന് എന്തു വിലയാണുണ്ടാവുക? അതിനാൽ കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം ഉപേക്ഷിച്ച് സമഗ്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്തി സർവ്വകലാശാലകളുടെ അന്തസ് വീണ്ടെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP