Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഘർ വാപ്പസിയുടെ പേരിൽ സംസ്ഥാനത്തു മതസ്പർധ വളർത്താൻ ശ്രമമെന്ന് രമേശ് ചെന്നിത്തല; രേഖാമൂലം പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി

ഘർ വാപ്പസിയുടെ പേരിൽ സംസ്ഥാനത്തു മതസ്പർധ വളർത്താൻ ശ്രമമെന്ന് രമേശ് ചെന്നിത്തല; രേഖാമൂലം പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി

കാസർകോട്: ഘർ വാപ്പസിയുടെ പേരിൽ സംസ്ഥാനത്തു മതസ്പർധ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞങ്ങാട്ട് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മതസ്പർധ വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഘർവാപ്പസിയുടെ പേരിൽ നടക്കുന്നത്. ഈ നീക്കത്തിൽ നിന്നു സംഘപരിവാർ സംഘടനകൾ പിന്മാറണം. നിർബന്ധിപ്പിച്ചോ പ്രലോഭിപ്പിച്ചോ മതം മാറ്റുന്ന രീതി ഉചിതമല്ല.

'വീട്ടിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യം തന്നെ ആപത്ക്കരമാണ്. നിർബന്ധിത മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇത്. നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ ആണ് മതം മാറ്റിയതെന്ന് പരാതി ലഭിച്ചാൽ കേസെടുക്കും. ഇക്കാര്യത്തിൽ രേഖാമൂലം പരാതി ലഭിക്കാത്തതു കൊണ്ടാണ് ഇതുവരെ പൊലീസ് നടപടിയെടുക്കാത്തത്. ഘർവാപ്പസിയെക്കുറിച്ച് ആരെങ്കിലും പരാതി നൽകിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ സംഘാടനത്തിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച 'ഘർ വാപസി' പരിപാടിയുടെ യഥാർത്ഥ ലക്ഷ്യം കേരളത്തിലെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സൂചന ശക്തമാക്കുന്നതാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും. മതം മാറ്റമെന്നത് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടികളിൽ യഥാർത്ഥത്തിൽ മറ്റ് മതസ്ഥരെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. കായംകുളത്ത് മതംമാറിയെന്ന് അവകാശപ്പെട്ട മൂന്ന് മുസ്ലിം കുടുംബങ്ങളിലെ 11 പേരിൽ ഒരാളെ പോലും ഇതുവരെയും കണ്ടത്തൊൻ കഴിയാത്തതാണ് ഈ വിലയിരുത്തലിനു കാരണം. മതം മാറ്റിയെന്ന് അവകാശപ്പെടുക വഴി സാമൂഹികമായ ഭിന്നിപ്പിന് ആക്കം കൂട്ടുകയും അത് വഴി സംഘപരിവാർ രാഷ്ട്രീയത്തിന് വേരുണ്ടാക്കുകയുമാണ് നടക്കുന്നതെന്നുമാണ് വിലയിരുത്തൽ. ഈ നിലയ്ക്കു തന്നെയാണ് പൊലീസിന്റെ അന്വേഷണവും മുന്നോട്ടു പോകുന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP