Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്കെതിരെ പിണറായി ഇതുവരെ ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല; കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ബാന്ധവം; സിപിഎമ്മിനെതിരെ ചെന്നിത്തല

മോദിക്കെതിരെ പിണറായി ഇതുവരെ ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല; കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ബാന്ധവം; സിപിഎമ്മിനെതിരെ ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പിണറായി വിജയൻ ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണ് യുഡിഎഫ്-ബിജെപി ബാന്ധവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരാജയത്തിൽ വിറളി പൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി കൺവീനർ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം യുഡിഎഫ് - ബിജെപി കൂട്ടുകെട്ടെന്ന വ്യാജപ്രചരണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കേരളം മുഴുവനും ബിജെപിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്നും അഅദ്ദേഹം കുറ്റപ്പെടുത്തി.

പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന ലേബലിൽ രംഗത്തിറക്കിയിരിക്കുന്നവർ ബിജെപിയുടെവോട്ട് നേടാനുള്ള പാലമായാണ് പ്രവർത്തിക്കുന്നത്. സ്വന്തം പാർട്ടിചിഹ്നം പോലും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കൊടുക്കാൻ സിപിഎം ഭയക്കുകയാണ്. ബിജെപിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്ന് ഇതിൽനിന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു.

സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാത്ത ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കണ്ടപ്പോൾ കള്ളപ്രചരണങ്ങളും വർഗീയകാർഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇതേവരെ മോദിക്കെതിരെ ഒരക്ഷരം മിണ്ടാൻ പിണറായി തയ്യാറായിട്ടില്ല. ലാവലിൻ കേസിൽ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയൻ വാ തുറക്കാത്തത്. യഥാർഥത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP