Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി കെ ടി ജലീൽ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; മന്ത്രിസഭയിൽ നിന്നും ഉടൻ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കർത്തവ്യമെന്നും രമേശ് ചെന്നിത്തല

മന്ത്രി കെ ടി ജലീൽ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; മന്ത്രിസഭയിൽ നിന്നും ഉടൻ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കർത്തവ്യമെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിനു മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചട്ടങ്ങളും വകുപ്പുകളും വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ. ടി. ജലീലിന്റെ വാക്കുകൾ സത്യപ്രതിജ്ഞാലംഘനവും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമാണ്. നിയമം ലംഘിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഉടൻ പുറത്താക്കേണ്ടതു മുഖ്യമന്ത്രിയുടെ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം നിയമാനുസൃതമായാണു ചെയ്തതെന്ന് ആദ്യം പറഞ്ഞ മന്ത്രി ഇപ്പോൾ വാക്കു മാറ്റി. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണു ഭരണം നടത്തേണ്ടത്. ചട്ടങ്ങളും വകുപ്പുകളും ഇനിയും ലംഘിക്കുമെന്നു പരസ്യമായി പ്രഖ്യാപിക്കുന്നത് അതീവ ഗുരുതരമായ കാര്യമാണ്. അർഹതയുള്ളവർക്ക് അർഹമായതു കൊടുക്കുന്നതിന് ആരും എതിരല്ല. പക്ഷേ അതു നിയമാനുസൃതമായി ചെയ്യണം. തോറ്റ കുട്ടികളെ നിയമം ലംഘിച്ചു മാർക്കു കൂട്ടിയിട്ടു നൽകി ജയിപ്പിക്കുന്നത് അനർഹർക്കു നൽകുന്ന മാർക്ക് ദാനമാണ്. പരീക്ഷയിൽ തോറ്റ കുട്ടികളെ കൂട്ടത്തോടെ മാർക്കു കൂട്ടിയിട്ടു ജയിപ്പിച്ചു വിട്ടാൽ പിന്നെ പരീക്ഷയുടെ അർത്ഥമെന്താണെന്നു മന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP