Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും സെൻസസുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നടപടി ആശങ്ക ഉളവാക്കുന്നു; പൗരത്വനിയമഭേദഗതിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല; സർക്കാർ ശ്രമിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്നും പ്രതിപക്ഷ നേതാവ്

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും സെൻസസുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നടപടി ആശങ്ക ഉളവാക്കുന്നു; പൗരത്വനിയമഭേദഗതിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല; സർക്കാർ ശ്രമിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സംസ്ഥാന സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും സെൻസസുമായി മുന്നോട്ടു പോകുകയും ചെയ്യുമെന്ന് പറയുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് പരസ്യമായി പറഞ്ഞ് പിൻവാതിലിലൂടെ അത് നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സെൻസസിനോടൊപ്പം ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലും നടത്തണമെന്ന ഉത്തരവ് ഇതേവരെ സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സെൻസസിന് ആരും എതിരല്ല. പക്ഷേ, ജനങ്ങളിൽ ആശങ്കയുണ്ട്. സെൻസസും എൻ.പി.ആറും തമ്മിൽ കൂട്ടിക്കുഴഞ്ഞിരിക്കുകയാണ്. പല കാര്യത്തിലും വ്യക്തതയില്ല. ചോദ്യാവലി ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഇതുവരെ കേന്ദ്ര സർക്കാറോ സെൻസസ് കമ്മീഷനോ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ എങ്ങിനെയാണ് സെൻസസുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത് എന്നും ചെന്നിത്തല ചോദിച്ചു.

വ്യക്തത വരുത്താതെ സെൻസസ് നടപടികളുമായി മുന്നോട്ടു പോകുന്നത് എൻ.പി.ആറിലേക്കും എൻ.ആർ.സിയിലേക്കും എത്തുമോ എന്ന ജനങ്ങളുടെ ഭയം അസ്ഥാനത്തല്ല. എൻ.ആർ.സിയിലേക്കുള്ള കുറുക്കുവഴിയായിട്ടാണ് എൻ.പി.ആറിനെ എല്ലാവരും കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

പൗരത്വനിയമഭേദഗതിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ യോജിച്ച സമരം വേണം എന്ന് ആവശ്യപ്പെട്ടത് താനാണ്. പിന്നോട്ട് പോയത് സിപിഎമ്മും. മനുഷ്യച്ചങ്ങല സിപിഎമ്മിന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ സമരങ്ങളുടെ പ്രതിഷേധങ്ങളുടെ പേരിൽ നിരവധി നേതാക്കൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. അത് പ്രതിഷേധാർഹമാണ്. കേസുകൾ റദ്ദാക്കണം. പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയെന്നത് യോഗി സർക്കാരിന്റെ രീതിയാണ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു. വാർഡ് വിഭജനം ഇപ്പോൾ ആവശ്യമില്ല. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാർഡ് വിഭജനം. ബില്ലിനെ നിയമസഭയിൽ എതിർക്കും. രാഷ്ടീയ ലക്ഷ്യം നടപ്പാക്കാനാണ് സിപിഎമ്മിന്റെ നീക്കം. സംസ്ഥാനത്ത് ഗവർണർ പദവി വേണ്ടന്ന് കോൺഗ്രസിന് അഭിപ്രായമില്ല. എന്നാൽ പൗരത്വനിയമഭേദഗതിയിൽ ഗവർണറുടെ അഭിപ്രായത്തിനോട് യോജിപ്പില്ല. പൗരത്വനിയമഭേദഗതിയിൽ പരസ്യ എതിർപ്പുമായി ഗവർണർ ഇറങ്ങിയത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കേരളത്തിന്റെ പൊതു സമൂഹത്തിന്റെ മൊത്തം അഭിപ്രായം ഗവർണറുടെ നയപ്രസംഗത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.ആർ.സിയും എൻ.പി.ആറും സംസ്ഥാനത്ത് നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതോടൊപ്പം സെൻസസ് സംസ്ഥാനത്ത് പൂർത്തിയാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP