Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ അനാവശ്യ ധൃതികാട്ടി കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശപരം; ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ 2022 വരെ സമയമുണ്ടായിരുന്നു; നാല് വർഷം അവശേഷിക്കേ ഇപ്പോൾ കേന്ദ്രസർക്കാർ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്'; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രമേശ് ചെന്നിത്തല

'ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ അനാവശ്യ ധൃതികാട്ടി കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശപരം; ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ 2022 വരെ സമയമുണ്ടായിരുന്നു; നാല് വർഷം അവശേഷിക്കേ ഇപ്പോൾ കേന്ദ്രസർക്കാർ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്'; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിർത്തലാക്കാൻ അനാവശ്യ ധൃതികാട്ടി കേന്ദ്രസർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രിം കോടതി വിധിയനുസരിച്ച് ഘട്ടം ഘട്ടമായി ഹജ്ജ് സബ്‌സിഡി നർത്തലാക്കാൻ 2022 വരെ സമയമുണ്ടായിട്ടും നാല് വർഷം അവശേഷിക്കേ കേന്ദ്രസർക്കാർ ഇപ്പോൾ പെട്ടെന്നെടുത്ത തീരുമാനത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

'സബ്‌സിഡി നിർത്തലാക്കാൻ തീരുമാനിച്ച സർക്കാർ ഹജ്ജ് യാത്രയിലെ വിമാനക്കമ്ബനികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. കേവലം നാലുമണിക്കൂർ മാത്രം യാത്രചെയ്താൽ എത്തുന്ന ജിദ്ദയിലേക്ക് എൺപതിനായിരം രൂപ വരെ ഈടാക്കുന്നുണ്ട്. 19 മണിക്കൂർ പറക്കേണ്ട അമേരിക്കൻ യാത്രക്ക് ഇത്രയും തുകവേണ്ട. വിശ്വാസികളെ കൊള്ളയടിക്കാൻ വിമാനകമ്ബനികളെ അനുവദിക്കരുത്,' ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള തുക മാറ്റിവയ്ക്കുമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളത്തരമാണെന്ന് പറഞ്ഞ ചെന്നിത്തല മൗലാനാ ആസാദ് ഫൗണ്ടേഷന്റെ ഫണ്ട് ഉൾപ്പെടെ വെട്ടിക്കുറച്ചാണ് പുതിയ ഫണ്ട് നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നതെന്നും വിമർശിച്ചു. 'യുപിഎ സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികൾക്ക് തുടർച്ച ഉണ്ടായില്ല. നിലവിലെ ഫണ്ട് പോലും ഉപയോഗിക്കാതെ ക്ഷേമപദ്ധതികൾ നിഷ്‌ക്രിയമായി ഇരിക്കുമ്‌ബോഴാണ് പുതിയ ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നത്,' പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ അനാവശ്യ ധൃതികാട്ടി കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശപരമാണ്. സുപ്രീം കോടതി വിധിയനുസരിച്ച് ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ 2022 വരെ സമയമുണ്ടായിരുന്നു. നാല് വർഷം അവശേഷിക്കേ ഇപ്പോൾ കേന്ദ്രസർക്കാർ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. സബ്സിഡി നിർത്തലാക്കാൻ തീരുമാനിച്ച സർക്കാർ ഹജ്ജ് യാത്രയിലെ വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. കേവലം നാലുമണിക്കൂർ മാത്രം യാത്രചെയ്താൽ എത്തുന്ന ജിദ്ദയിലേക്ക് എൺപതിനായിരം രൂപ വരെ ഈടാക്കുന്നുണ്ട്. 19 മണിക്കൂർ പറക്കേണ്ട അമേരിക്കൻ യാത്രക്ക് ഇത്രയും തുകവേണ്ട.വിശ്വാസികളെ കൊള്ളയടിക്കാൻ വിമാനകമ്പനികളെ അനുവദിക്കരുത്.

ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള തുക മാറ്റിവയ്ക്കുമെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളത്തരമാണ്. മൗലാനാ ആസാദ് ഫൗണ്ടേഷന്റെ ഫണ്ട് ഉൾപ്പെടെ വെട്ടിക്കുറച്ചാണ് പുതിയ ഫണ്ട് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികൾക്ക് തുടർച്ച ഉണ്ടായില്ല. നിലവിലെ ഫണ്ട് പോലും ഉപയോഗിക്കാതെ ക്ഷേമപദ്ധതികൾ നിഷ്‌ക്രിയമായി ഇരിക്കുമ്പോഴാണ് പുതിയ ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP