Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത ഫീസിന് പുറമേ മെറിറ്റ് മാനദണ്ഡവും അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; സ്വാശ്രയ പ്രവേശന ക്രമക്കേടിൽ ജയിംസ് കമ്മിറ്റി ഇടപടെണമെന്ന് രമേശ് ചെന്നിത്തല

അമിത ഫീസിന് പുറമേ മെറിറ്റ് മാനദണ്ഡവും അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; സ്വാശ്രയ പ്രവേശന ക്രമക്കേടിൽ ജയിംസ് കമ്മിറ്റി ഇടപടെണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ-ദന്തൽകോളേജുകൾക്കെതിരെ ആക്ഷേപങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ പ്രവേശന മേൽ നോട്ട സമിതി അടിയന്തിരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയിംസ് കമ്മിറ്റിക്ക് കത്തു നൽകി. ഇത്തവണ അമിത ഫീസ് ഈടാക്കുന്നവെന്നആക്ഷേപത്തിന് പുറമെ മാനേജ്‌മെന്റ, എൻ ആർ ഐ സീറ്റുകളിൽ മെറിറ്റ് മാനദണ്ഡം അട്ടിമറിക്കപ്പെടുകയാണെന്ന പരാതിയുംചെന്നിത്തല ഉയർത്തിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂർണ്ണരൂപം

പ്രിയ ജസ്റ്റിസ് ജയിംസ്,

സർക്കാരും മാനേജ്‌മെന്റുകളും ഒത്ത് കളിച്ച് സ്വാശ്രയ മെഡിക്കൽ ദന്തൽ പ്രവേശനത്തിന് വിദ്യാർത്ഥികളിൽ നിന്ന് വൻതോതിൽ ഫീസ് വാങ്ങി കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ഒരു കാലത്തുമില്ലാത്ത തരത്തിലാണ് മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും കനത്ത ഫീസ് വാങ്ങാൻ സർക്കാർ ഒത്താശ ചെയ്തിരിക്കുന്നത്. മാത്രമല്ല മാനേജ്‌മെന്റ് സീറ്റുകളും എൻ.ആർ.ഐ സീറ്റുകളും അട്ടിമറിക്കുന്നുവെന്ന ഗുരുതരമായ പരാതിയുമുണ്ടായിരിക്കുന്നു. സർക്കാരിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. നീറ്റ് മെരിറ്റിൽ നിന്ന് വന്ന കുട്ടികൾക്ക് അമിത ഫീസ് ഏർപ്പെടുത്തി എന്ന് മാത്രമല്ല മാനേജ്‌മെന്റുകൾക്ക് യഥേഷ്ടം തലവരിപ്പണം വാങ്ങാനും സർക്കാർ കൂട്ടു നിൽക്കുകയാണ്. കേരളാ മെറിറ്റിനൊപ്പമുള്ളവരോ അതിലും മികച്ച മെരിറ്റുള്ളവരോ ആണ് നീറ്റ് ലിസ്റ്റിലുള്ള കുട്ടികൾ. എന്നിട്ടും അവരിൽ നിന്ന് വൻതോതിലാണ് ഫീസ് ഈടാക്കുന്നത്. ഇത്തവണ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും മെഡിക്കൽ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

യു ഡി എഫ് സർക്കാർ സ്വാശ്രയമെഡിക്കൽ പ്രവേശനത്തിന് അഞ്ചുവർഷം കൊണ്ട് 47000 രൂപയുടെ വർധനവ് വരുത്തിയിട്ടുള്ളു എന്നത് ശ്രദ്ധിക്കണം. ഇത് 34.6 ശതമാനം വരും. ശരാശരി 6.81 ശതനമാം. അതേ സമയം ഈ സർക്കാർ ഒറ്റയടിക്ക് 65000 രൂപയാണ്വർധിപ്പിച്ചിരിക്കുന്നത്. ഇത് 35.14 ശതനമാണ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് 2.5 ലക്ഷം രൂപ വീതം അഞ്ച് വർഷവും അടക്കേണ്ടിയും വരുന്നു.

ഈ സാഹചര്യത്തിൽ മാനേജ്‌മെന്റ് സീറ്റിലും എൻ.ആർ.ഐ സീറ്റിലും മെരിറ്റ് മാനദണ്ഡം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ഇത്തവണ പൊതുവായി എല്ലാ വിഭാഗത്തിലും മാനദണ്ഡം പാലിച്ചാണോ പ്രവേശനം നടത്തുന്നതെന്നും ഉറപ്പു വരുത്തണം. ഇക്കാര്യത്തിൽ അങ്ങയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP