Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിൽ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സർക്കാർ; നരഹത്യക്ക് കേസെടുക്കണം; കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല

അട്ടപ്പാടിയിൽ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സർക്കാർ; നരഹത്യക്ക് കേസെടുക്കണം; കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അട്ടപ്പാടിയിൽ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു കാരണം സർക്കാരിന്റെ കടുത്ത അനാസ്ഥയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങൾ നടന്ന അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്.

നേരത്തെതന്നെ ഇക്കാര്യത്തിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു. ഈ വർഷം ഇത് വരെ പതിനൊന്നു മരണം റിപ്പോർട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അടിക്കടി മരണം ഉണ്ടാകുമ്പോഴും സർക്കാർ വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരി ഉത്തരവാദി ത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാണു ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെയും പട്ടികജാതി വകുപ്പിന്റെയും പൂർണ്ണ പരാജയമാണ. കുറ്റക്കാർക്കെതിരെ നരഹത്യ ഉൾ പ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണം. ശിശുമരണത്തിൽ സർക്കാർ ഒന്നാം പ്രതിയും ഉദ്യോഗസ്ഥർ രണ്ടാീ പ്രതിയുമാക്കി കേസെടുക്കണം. എങ്കിൽ മാത്രമേ ആദിവാസി മേഖലയിലെ ഇത്തരീ ദാരുണ സംഭവങ്ങൾ ഒഴുവാക്കാനാവൂ. മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. പിണറായി സർക്കാരിന്റെ കീഴിൽ സ്ത്രീകൾക്ക് പുറമേ പിഞ്ചുകുട്ടികൾക്ക് പോലും രക്ഷയില്ലാതായതായി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP