Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിലെ കർഷക ആത്മഹത്യയുടെ പൂർണ്ണ ഉത്തരവാദി സർക്കാർ; ക്ഷേമ പെൻഷൻ വിതരണം രാഷ്ട്രീയവത്ക്കരിച്ചുവെന്നും രമേശ് ചെന്നിത്തല

വയനാട്ടിലെ കർഷക ആത്മഹത്യയുടെ പൂർണ്ണ ഉത്തരവാദി സർക്കാർ; ക്ഷേമ പെൻഷൻ വിതരണം രാഷ്ട്രീയവത്ക്കരിച്ചുവെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഈ വർഷം ഇതോടെ കടംകയറി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം 15 ആയി ഉയർന്നിരിക്കുകയാണ്. ഇത്രയേറെ കർഷകർ ആത്മഹത്യ ചെയ്തിട്ടും കർഷകരുടെ ആത്മഹത്യ തടയാൻ ഒന്നും ചെയ്യാതെ അവരെ കബളിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. കാർഷിക കടങ്ങൾക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തെന്ന് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞതല്ലാതെ അത് ഉത്തരവായി ഇറക്കാൻ മിനക്കെടാത്ത സർക്കാരാണിത്. ഇപ്പോഴാകട്ടെ ഉദ്യോഗസ്ഥന്മാരുടെ തലയിൽ കുറ്റം വച്ചു കെട്ടി കൈകഴുകി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് കാർഷിക വായ്പകൾക്ക് മൊറോട്ടോറിയം വന്നെന്ന ആശ്വാസത്തിൽ ഇരുന്ന കർഷകരെയും സർക്കാർ വഞ്ചിക്കുകയായിരുന്നു. ഇപ്പോൾ ബാങ്ക് ഉദ്യേഗസ്ഥർ വീടുകൾ തോറും കയറി ഭീഷണിപ്പെടുത്തി വായ്പകൾ തിരിച്ചടപ്പിക്കാൻ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളിൽ നിന്ന് പോലും ഇപ്പോഴും കർഷകർക്ക് ജപ്തി നോട്ടീസുകൾ വരുന്നുണ്ട്. സർക്കാർ കാണിച്ചതുകൊടിയ കർഷക വഞ്ചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്ഷേമ പെൻഷൻ വിതരണംരാഷ്ട്രീയ വത്ക്കരിച്ചു

ക്ഷേമ പെൻഷനുകൾ കുടിശികയിട്ട ശേഷം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ അ്ത വിതരണം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷേമ പെൻഷൻ സർക്കാർ ആസൂത്രതമായി കുടിശിക ഇട്ടത് ഗുരുതരമായ തെറ്റാണ്. ഇതിനെത്തുടർന്ന് ക്ഷേമ പെൻഷനുകൾ എത്രയും പെട്ടെന്ന് വിതരണം ചെയ്യുണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിൽ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് സർക്കാർ ചെയ്തത്.

പെൻഷൻ വിതരണം ചെയ്യുന്നതിനൊപ്പം രാഷ്ട്രീയ പ്രചരണത്തിനായുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നുവെന്ന വ്യാപകമായ പരാതികളാണ് ഉയർന്നിരിക്കുന്നത്. സഹകരണ സംഘങ്ങളെയും രാഷ്ട്രീയ പ്രചരണത്തിനായി സർക്കാർ ഉപയോഗിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഇടുപടെണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP