Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇടതു സർക്കാർ തകർത്തെറിഞ്ഞു; ഇരുപത്തിനാല് മാസം കൊണ്ട് 25 രാഷട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്; കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയെന്ന് ചെന്നിത്തല; 'എല്ലാം തകർത്തെറിഞ്ഞ് രണ്ടുവർഷം' ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഇടതു സർക്കാർ തകർത്തെറിഞ്ഞു; ഇരുപത്തിനാല് മാസം കൊണ്ട് 25 രാഷട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്; കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയെന്ന് ചെന്നിത്തല; 'എല്ലാം തകർത്തെറിഞ്ഞ് രണ്ടുവർഷം' ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം: അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാക്കിയിട്ടും ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ തകർത്തെറിഞ്ഞ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഇടതുപക്ഷസർക്കാരിന്റെ രണ്ടുവർഷത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറാക്കിയ 'എല്ലാം തകർത്തെറിഞ്ഞ് രണ്ടുവർഷം' എന്ന പുസ്തകം മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി.ക്ക് നൽകി പ്രകാശനകർമ്മം നിർവഹിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല പൂർണ്ണമായും തകർന്നു. വികസന പ്രവർത്തനങ്ങൾ നിശ്ചലമായി വാഗ്ദാന ലംഘനത്താൽ സർക്കാരിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ല. ഇരുപത്തിനാല് മാസം കൊണ്ട് 25 രാഷട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി. പുതിയ പദ്ധതികൾ ഒന്നും തന്നെയില്ല കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആരംഭിച്ച വികസന പദ്ധതികൾ പോലും തകർത്തു സമസ്ത ജനവിഭാഗങ്ങൾക്കും ദുരിതം വിതച്ച സർക്കാർസമ്പൂർണ പരാജയമാണൊന്നും ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസനവും കരുതലുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളെയും ഈ സർക്കാർ അധികാരത്തിലേറിയ നാളു മുതൽ തകർത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. കോക്ലിയർ ഇംപ്ലാന്റേഷൻ, എൻഡോസൾഫാൻ ദുരിതബാധിതർക്ക് അനുവദിച്ച പാക്കേജ്, വിഴിഞ്ഞം പദ്ധതി, കണ്ണൂർ വിമാനതാവളം തുടങ്ങിയ പദ്ധതികൾ ഈ സർക്കാർ തകർത്തു.

രണ്ട് കൊല്ലം ഈ സർക്കാർ ചെയ്ത വികസന പദ്ധതികളോ ക്ഷേമ പദ്ധതികളോ ചൂണ്ടിക്കാണിക്കാനില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാം ശരിയാക്കാൻ വന്നവർ എല്ലാം തകർക്കുയാണെന്ന് ചടങ്ങിൽ യു ഡി എഫിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച കെപിസിസി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. www.udfkerala.org എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.കേരളത്തിൽ നിയമവാഴ്ച തകർന്നെന്നും ഉരുട്ടി കൊലയും പിടിച്ചുപറിയും നിത്യസംഭവമായെന്നും ഒരു നേട്ടവും പറയാനില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും എം.എം ഹസൻ പറഞ്ഞു.

കേരളത്തിന്റെ ഭാവി ഇരുളടഞ്ഞെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.വ്യവസായ ഐ.ടി മേഖലകൾ തകർന്നു പകരം കൊലപാതകങ്ങൾ വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ ് നേതാക്കളായ എ എ അസിസ് , ജോണി നെല്ലൂർ, സി പി ജോൺ, ഷിബു ബേബി ജോൺ, കൺവീനർ പി.പി തങ്കച്ചൻ, ഡോ. ശൂരനാട് രാജശേഖരൻ , എംഎ‍ൽഎമാരായ കെ.മുരളീധരൻ, വി എസ് ശിവകുമാർ, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന പ്രസിഡന്റ് റാം മോഹൻ, ഡി.സിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യു ഡി എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നക്കൽ ജമാൽ, തുടങ്ങിയവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP