Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂട്ടിയ മദ്യശാലകൾ തുറക്കുന്നത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ; രമേശ് ചെന്നിത്തല

പൂട്ടിയ മദ്യശാലകൾ തുറക്കുന്നത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പൂട്ടിയ മദ്യശാലകളെല്ലാം ഇടത് മുന്നണി തുറക്കുന്നത് ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടതു മുന്നണി അധികാരത്തിൽ കയറിയാൽ പൂട്ടികിടക്കുന്ന ബാറുകൾ എല്ലാം തുറന്ന് തരാമെന്നും ഇതിനായി മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തണമെന്നും ബാറുടമകളുമായി സിപിഎം ഉണ്ടാക്കിയ ധാരണയാണ് ഇപ്പോഴത്തെ ബാറു തുറക്കൽ. ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധി യിൽ നിന്ന് ഇളവ് നൽകാമെന്ന് സുപ്രീംകോടതി വിധി ദുരുപയോഗപ്പെടുത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ജനസംഖ്യ പതിനായിരം കടന്നാൽ നഗരസ്വഭാവമാകുമെന്ന് കണക്കാക്കാമെന്നാണ് സർക്കാർ ഉത്തരവ്. ഇതോടെ കേരളത്തിലെ കുഗ്രാമങ്ങളിൽപ്പോലും ദൂരപരിധി നോക്കാതെ മദ്യശാലകൾ തുറക്കാമെന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്ത് ഏത് പഞ്ചായത്തിലും പതിനായിരത്തിനു മുകളിൽ ജനസംഖ്യ ഉണ്ടാവും.

ഘട്ടം ഘട്ടമായാണ് സർക്കാർ കേരളത്തെ മദ്യാലയമാക്കി മാറ്റിയിരിക്കുന്നത്. മദ്യശാലകൾ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന സർക്കാർ നേരത്തെ തന്നെ എടുത്തു കളഞ്ഞിരുന്നു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള സർക്കാർ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP