Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഘട്ടം ഘട്ടമായി കേരളത്തെ മദ്യാലയമാക്കി മാറ്റി; മദ്യശാലകളെല്ലാം തുറക്കുന്നത് ഇടതു മുന്നണി ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

ഘട്ടം ഘട്ടമായി കേരളത്തെ മദ്യാലയമാക്കി മാറ്റി; മദ്യശാലകളെല്ലാം തുറക്കുന്നത് ഇടതു മുന്നണി ബാറുടമകൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നത് വഴി യു.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ബാറുടമകൾക്ക് നൽകിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണ്. മുൻധനകാര്യ മന്ത്രി കെ.എം.മാണിക്കെതിരെ കേസ് നടത്തിയാൽ ഇടതു മുന്നണി അധികാരത്തിലേറിയാൽ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു തരാമെന്ന് സിപിഎം നേതാക്കൾ ഉറപ്പു നൽകിയിരുന്നതായി ബാറുടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധി യിൽ നിന്ന് ഇളവ് നൽകാമെന്ന് സുപ്രീംകോടതി വിധി ദുരുപയോഗപ്പെടുത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ജനസംഖ്യ പതിനായിരം കടന്നാൽ നഗരസ്വഭാവമാകുമെന്ന് കണക്കാക്കാമെന്നാണ് സർക്കാർ ഉത്തരവ്. ഇതോടെ കേരളത്തിലെ കുഗ്രാമങ്ങളിൽപ്പോലും ദൂരപരിധി നോക്കാതെ മദ്യശാലകൾ തുറക്കാമെന്ന അവസ്ഥയാണ് വന്ന് ചേർന്നിരിക്കുന്നത്. കാരണം സംസ്ഥാനത്ത് ഏത് പഞ്ചായത്തിലും പതിനായിരത്തതിന് മുകളിൽ ജനസംഖ്യ ഉണ്ടാവും.

ഘട്ടം ഘട്ടമായാണ് സർക്കാർ കേരളത്തെ മദ്യാലയമാക്കി മാറ്റിയിരിക്കുന്നത്. മദ്യശാലകൾ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന സർക്കാർ നേരത്തെ തന്നെ എടുത്തു കളഞ്ഞിരുന്നു. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള സർക്കാർ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP