Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരാഴ്ചയായി സംസ്ഥാന പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രതി ഈ നാട്ടിൽ കറങ്ങി നടക്കുകയാണ്; എന്നിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത് ഇത് കസ്റ്റംസ് അന്വേഷിക്കണമെന്നാണ്; സ്വർണക്കടത്ത് കേസിൽ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഒരാഴ്ചയായി സംസ്ഥാന പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രതി ഈ നാട്ടിൽ കറങ്ങി നടക്കുകയാണ്; എന്നിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത് ഇത് കസ്റ്റംസ് അന്വേഷിക്കണമെന്നാണ്; സ്വർണക്കടത്ത് കേസിൽ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ചരിത്രത്തിലെ കറുത്ത അധ്യായമായി മാറുമെന്നും ചെന്നിത്തല പറഞ്ഞു.

വിവരങ്ങൾ പുറത്തുവന്ന് ഒരാഴ്ച ആയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനെ തുടർന്നാണ് ഡിജിപിക്ക് കത്തയച്ചത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ സ്വപ്ന സുരേഷനെ അറസ്റ്റ് ചെയ്യാനും മുൻ ഐടി സെക്രട്ടറി എം. ശിവശങ്കരനെതിരെ കേസെടുക്കാനും പൊലീസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയായി സംസ്ഥാന പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രതി ഈ നാട്ടിൽ കറങ്ങി നടക്കുകയാണ്. എന്നിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത് ഇത് കസ്റ്റംസ് അന്വേഷിക്കണമെന്നാണ്. സി.ആർ.പി.സിയും ഐ.പി.സിയുമാണ് പൊലീസിനെ നയിക്കുന്നത്. ഇവ രണ്ടും പൊലീസിന്റെ വിശുദ്ധഗ്രന്ഥങ്ങളാണ്. ഇവയുടെ അടിസ്ഥാനത്തിലും കോടതി വിധികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് പ്രവർത്തിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്നയെയും ശിവശങ്കരനെയും മറ്റ് പ്രതികളെയും രക്ഷിക്കാനും സംരക്ഷണം ഉറപ്പു വരുത്താനുമാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നടപടി സ്വീകരിക്കാതിരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സി.ആർ.പി.സി. സെക്ഷൻ 154 അനുസരിച്ച് ഒരു കൊഗ്‌നൈസബിൾ ഓഫൻസ് നടന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിട്ടും കേസെടുക്കേണ്ടതിന് പകരം അതിന് തയ്യാറാക്കാതെ അവരെ സംരക്ഷിക്കുന്ന നടപടി ചരിത്രത്തിലെ കറുത്ത അധ്യായമായി മാറുമെന്നും അദ്ദേഹം വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP