Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്എസിന്റെ ബി ടീമായിട്ടാണ് ശബരിമലയിൽ പൊലീസ് പ്രവർത്തിക്കുന്നത്; സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്നും രമേശ് ചെന്നിത്തല

ആർഎസ്എസിന്റെ ബി ടീമായിട്ടാണ് ശബരിമലയിൽ പൊലീസ് പ്രവർത്തിക്കുന്നത്; സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസിന്റെ ബി ടീമായിട്ടാണ് ശബരിമലയിൽ പൊലീസ് പ്രവർത്തിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേനയുടെ മെഗാഫോൺ ഉപയോഗിച്ച് സംഘപരിവാർ നേതാക്കൾ പ്രസംഗിച്ചതോടെ സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എല്ലാസുരക്ഷാ സംവിധാനവും ഒരുക്കിയിട്ടും പൊലീസിനെ നോക്കുകുത്തിയാക്കി ആർഎസ്എസ് ശബരിമലയിൽ നിയന്ത്രണം ഏറ്റെടുത്തു. ആർഎസ്എസിന്റെ ബി ടീമായാണു പൊലീസ് ശബരിമലയിൽ പ്രവർത്തിക്കുന്നത്. സേനയുടെ മെഗാഫോണ് ഉപയോഗിച്ചാണു സംഘപരിവാർ നേതാക്കൾ അഭിസംബോധന ചെയ്യുന്നത്. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി വ്യക്തമായി. 50 വയസ് കഴിഞ്ഞ ഭക്തകൾക്കു നേരേ ആക്രമണം ഉണ്ടായപ്പോൾ ഇടപെടാതെ കൈയും കെട്ടി മാറിനിൽക്കുകയാണ് പൊലീസ് ചെയ്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് മാധ്യമ പ്രവർത്തകർ ശബരിമലയിൽ ആക്രമിക്കപ്പെടുന്നത്. 144 പ്രഖ്യാപിച്ചതിനാൽ തന്ത്രിയെ കാണാൻ പോലും ആരെയും അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഘപരിവാർ നേതാക്കളെ ശബരിമലയിൽ തങ്ങാൻ സർക്കാർ അനുവദിക്കുന്നത്- ചെന്നിത്തല പറഞ്ഞു.

പൊലീസിനെ സംഘപരിവാറിന്റെ റിമോട്ട് കണ്ട്രോളർ ആക്കരുത്. തന്നിൽനിന്നു നിയമോപദേശം തേടി എന്ന ശ്രീധരൻ പിള്ളയുടെ അവകാശവാദം തന്ത്രി രാജീവര് കണ്ഠരര് തള്ളിക്കളഞ്ഞിട്ടും വീണ്ടും അദ്ദേഹത്തിൽനിന്നു വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോർഡ് നടപടി അനുചിതമാണ്. പ്രതിഷ്ഠയുടെ പിതൃസ്ഥാനമുള്ള തന്ത്രിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP