Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാക്‌സിൻ വിതരണത്തിൽ ഇടതു സർക്കാരിന്റേത് ഇടുങ്ങിയ വാതിൽ നയമെന്ന് അഡ്വ രാഖേഷ് ഇടപ്പുര; പരമാവധി ജനങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകുക എന്നത് മാത്രമാണ് ശാശ്വതമായ പരിഹാരമെന്നും കെ എസ് സി സംസ്ഥാന പ്രസിഡന്റ്

വാക്‌സിൻ വിതരണത്തിൽ ഇടതു സർക്കാരിന്റേത് ഇടുങ്ങിയ വാതിൽ നയമെന്ന് അഡ്വ രാഖേഷ് ഇടപ്പുര; പരമാവധി ജനങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകുക എന്നത് മാത്രമാണ് ശാശ്വതമായ പരിഹാരമെന്നും കെ എസ് സി സംസ്ഥാന പ്രസിഡന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാക്‌സിൻ വിതരണത്തിൽ ഇടതു സർക്കാർ കൈക്കൊണ്ടിരിക്കുന്നത് ഇടുങ്ങിയ വാതിൽ നയമാണെന്നും ഇത് ഫലത്തിൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിന്റെ പേരിൽ പൊതുജനത്തെ കൊള്ളയടിക്കാൻ മാത്രമേ ഉപകാരപ്പെടു എന്നും കെ. എസ്. സി സംസ്ഥാന പ്രസിഡന്റ് അഡ്വ :രാഖേഷ് ഇടപ്പുര ആരോപിച്ചു

കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ നുറു കണക്കിന് ആളുകളാണ് കേരളത്തിൽ ദിനംപ്രതി മരിക്കുന്നത്. അതിൽ തന്നെ പതിനെട്ടിനും നാൽപത്തി നാലിനും ഇടയിൽ പ്രായമുള്ള വരുടെ മരണ സംഖ്യ ക്രമാനുഗതമായി ഉയരുന്നത് തികച്ചും ആശങ്കാവഹമാണ്. ലോക്ടൗൺ എന്നത് ഒരിക്കലും ഒര് ശാസ്വതമായ പരിഹാരമാർഗ്ഗമല്ല . പരമാവധി ജനങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകുക എന്നത് മാത്രമാണ് ശാശ്വതമായ പരിഹാരം. എന്നാൽ ഈ പ്രഖ്യാപിത നയം നടപ്പിലാക്കുവാൻ ഉതകുന്ന തരത്തിലുള്ള നടപടികളല്ല ഇന്ന് സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.

സർക്കാർ കണക്കനുസരിച്ചുള്ള മുഴുവൻ വാക്‌സിനേഷൻ സെന്ററുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കനുസരിച്ചു മൊത്തം ഉള്ളതിൽ 286 എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.കുറഞ്ഞത് 1500 വാക്‌സിൻ കേന്ദ്രങ്ങൾ എങ്കിലും പ്രവർത്തിക്കേണ്ടടുത്താണ് ഇത് എന്ന് ഓർക്കണം.ശരാശരി ഒരു വാക്‌സിൻ കേന്ദ്രത്തിൽ ഒരു ദിവസം 200 പേരെ വാക്‌സിനേറ്റ് ചെയ്താൽ പോലും മൊത്തം 57200 പേരെ മാത്രമേ ഒര് ദിവസം വാക്‌സിനേറ്റ് ചെയ്യാൻ ഇപ്പോൾ കഴിയുന്നുള്ളു . 2011 ലെ സെൻസെസ് പ്രകാരം കേരളത്തിൽ പതിനെട്ടിനും നാൽപത്തിനാലിനും ഇടയിൽ പ്രായംമുള്ളവർ 1,45,25000(ഒരു കോടി നാൽപത്തിഅഞ്ചു ലക്ഷത്തി ഇരുപത്തയ്യയിരം )ആണ്.

ആനുപതികമായ വർദ്ധനവ് കണക്കാക്കിയാൽ ഇപ്പോൾ അത് ഏകദേശം 2,40,00000( രണ്ട് കോടി നാല്പത് ലക്ഷം )കടക്കും. അതായത് ഇപ്പോയത്തെ രീതിയിൽ വാക്‌സിനേഷൻ തുടർന്നാൽ ഇത്രയും ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യാൻ മാത്രം ഒന്നേകാൽ വർഷം വേണ്ടി വരും.പതിനെട്ടിനും നാൽപത്തിനാലിനും ഇടയിൽ പ്രായം ഉള്ളവരുടെ മാത്രം കാര്യമാണ് പൂർത്തീകരിക്കാൻ വേണ്ടി മാത്രം വരുന്ന സമയമാണ് ഇത് എന്ന് മനസ്സിലാക്കുമ്പോൾ ആണ് നന്നുടെ വാക്‌സിൻ വിതരണ നയത്തിന്റെ വലിയ പോരായ്മ വെളിവാകുന്നത്.അതിനിടയിൽ പതിനേറ്റിനും നാൽപ്പത്തിനാലിനും ഇടയിൽ പ്രായമുള്ളവരിൽ ഗുരുതരരോഗം ഉള്ളവർക്ക് മുൻഗണന നൽകുന്നതിനായി അത്തരക്കാർ അവരുടെ രോഗവിവരം സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അപേക്ഷ്യയോടൊപ്പം പി. ഡി. എഫ് ആയി ഹാജരാക്കണം എന്ന തീരുമാനം കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.

രോഗമുള്ളവർ പരമാവധി വീടുകളിൽതന്നെ കഴിയണം എന്ന് നിർദ്ദേശം ഉള്ളപ്പോഴായാണ് ഇത്തരം വൈരുദ്യാത്മക നിലപാടുമായി ആരോഗ്യ വകുപ്പ് രംഗത്തുവന്നിരിക്കുന്നത്. കൂടാതെ ത്രിപ്പിൾ ലോക്ടൗൺ നിലനിൽക്കുന്ന ജില്ലയിൽ ഉള്ളവർക്ക് അക്ഷയകേന്ദ്രങ്ങളെ പ്പോലും സമീപിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.അമേരിക്ക ഉൾപ്പെടെ ഉള്ള പല രാജ്യങ്ങളും ജൂലൈ അവസാനത്തോടെ വാക്‌സിൻ വിതരണം പുർത്തീകരിക്കാൻ തയ്യാറെടുക്കുന്നു എന്നുകൂടെ ഇതിനോടൊപ്പം ചേർത്ത് വായിക്കണം.കേന്ദ്രത്തിൽ നിന്നും കൂടുതൽ വാക്‌സിൻ ലഭിച്ചെങ്കിൽ മാത്രമേ എല്ലാപേർക്കും അതിവേഗം വാക്‌സിൻ എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതിനിടയിൽ കോവിഡിന്റെ പ്രഹര ഷേഷി കൂടിയ മൂന്നാം തരംഗതിന്റെ സാധ്യത കൂടി കണക്കിലെടുക്കണം.

വസ്തുതകൾ ഇങ്ങനെ ആയിരിക്കെ കേരളത്തിന് നിലവിൽ ലഭിച്ച വാക്‌സിൻ പോലും സമയത്തിന് ജനങ്ങളിൽ എത്തിക്കുവാൻ ആരോഗ്യ മേഖലയിൽ വലിയ നേട്ടങ്ങൾ അവകാശപ്പെടുന്ന സംസ്ഥാന സർക്കാരിന് കഴിയുന്നില്ല എന്നത് ഈ മേഖലയിലെ പിണറായി സർക്കാരിന്റെ പൊള്ളായായ അവകാശ വാദങ്ങൾ തുറന്ന് കാട്ടുന്നവയാണ്.സ്ഥിതിഗതികൾ ഇങ്ങനെയിരിക്കെ കോവിഡിന്റെ മൂന്നാം താരംഗമുണ്ടായാൽ കേരളത്തിൽ മരണം പിടിച്ചുനിർത്തുവാൻ കഴിയാതെ വരുകയും അപ്പോൾ ജനങ്ങളിൽ ഉണ്ടായേക്കാവുന്ന ഭീതി മുതലെടുത്തു സ്വകാര്യ ആശുപത്രികളും വാക്‌സിൻ വിതരണ ഏജൻസികളും തീവെട്ടികൊള്ള നടത്താൻ ഉള്ള സാഹചര്യം തള്ളിക്കളയാൻ കഴിയില്ല. ഇക്കാര്യങ്ങൾ ആരോഗ്യ വകുപ്പിന് അറിവുള്ളതാണ് എന്നിരിക്കെ വാക്‌സിൻ വിതരണത്തിൽ സ്വീകരിച്ചിട്ടുള്ള മെല്ലെപോക്ക് നയം സ്വകാര്യ ആശുപത്രികൾക്കും വാക്‌സിൻ വിതരണ ഏജൻസികളക്കും കൊള്ളലാഭം ഉണ്ടാക്കാൻ ഉള്ള സാഹചര്യം ഒരുക്കിക്കൊടുക്കലാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

നിലവിൽ സർക്കാരിന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്ന 2.19 ലക്ഷം ഡോസ് വാക്‌സിൻ യുദ്ധകാലാടിസ്ഥാനത്തിൽ ഉപയോഗിച്ചെങ്കിൽ മാത്രമേ കേന്ദ്രത്തിൽ നിന്നും അടുത്ത ബാച്ച് വാക്‌സിൻ ലഭിക്കുകയുള്ളൂ എന്ന വസ്തുത നിലനിൽക്കുമ്പോയാണ് വാക്‌സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ കൃത്യവിലോപം കാണിക്കുന്നത് എന്ന് ഓർക്കണം.

ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വികലമായ നയങ്ങളാണ് ഒര് പരുതിവരെ വാക്‌സിൻ വിതരണം സങ്കീർണമാക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ സമയോചിതമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായി എന്നത് ഏറെ ആശാവഹം ആണെങ്കിലും. വാക്‌സിൻ നിർമ്മാണം ഇന്ത്യയിൽ ഇന്നും പൊതുമേഖലയിൽ തുടങ്ങിയിട്ടില്ല എന്നതും, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബിയോടെക് എന്നി സ്വകാര്യ കമ്പിനികൾ ഉത്പാധിപ്പിക്കുന്ന വാക്‌സിന്റെ 60%വും വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു എന്നതും ഇന്ത്യ യിലെ ജനങ്ങളുടെ ജീവന് കേന്ദ്ര സർക്കാർ പുല്ല് വിലപോലും കൽപ്പിക്കുന്നില്ല എന്നതാണ് കാണിക്കുന്നത്.

ഈ സമയത്തും നരേന്ദ്ര മോദിക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്ന വിമർശനഞങ്ങളെ അസഹുഷ്ണതയോടെ നേരിടുന്ന ജനാധിപത്യ വിരുദ്ധ മായ ഭരണരീതി തുടരുന്നതിനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.വിദേശത്ത്‌നിന്നും വലിയ വിലയ്ക്ക് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിലും ഫലപ്രഥമായി ചെയ്യാൻ കഴിയുന്നത് ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് വാക്‌സിൻ കയറ്റുമതി താത്കാലികമായി തടയുകയും, പൊതുമേഖയിൽ വാക്‌സിൻ നിർമ്മിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾക്ക് അതിനുവേണ്ട സഹായം ചെയ്തുകൊടുക്കുകയുംമാണ് വേണ്ടത്. അതോടൊപ്പം കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫർമസ്യുട്ടിക്കൽ ലിമിറ്റഡ് പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ വാക്‌സിൻ നിർമ്മാണത്തിന് സജ്ജരാക്കുകയുംവേണം ഈ ആവിശ്യം ഉന്നയിച്ച് പ്രധാന മന്ത്രിക്ക് കത്ത് അയക്കാനും കെ. എസ്. സി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP