Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്വാസതടസമുണ്ടായിരുന്നിട്ടും ഓക്‌സിജൻ പോലും നൽകിയില്ല; മരിച്ച ശേഷം മൃതദേഹത്തോടും തലശേരി ജറൽ ആശുപത്രിയുടെ അനാദരവ്; ആരോരുമില്ലാതെ കട്ടിലിൽ തന്നെ ബോഡി കിടന്നത് ആറു മണിക്കൂർ; കൂട്ടുപുഴയിലെ രാജുവെന്ന ആദിവാസി യുവാവിനോട് കാട്ടിയതുകൊടുംക്രൂരത; പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം

ശ്വാസതടസമുണ്ടായിരുന്നിട്ടും ഓക്‌സിജൻ പോലും നൽകിയില്ല; മരിച്ച ശേഷം മൃതദേഹത്തോടും തലശേരി ജറൽ ആശുപത്രിയുടെ അനാദരവ്; ആരോരുമില്ലാതെ കട്ടിലിൽ തന്നെ ബോഡി കിടന്നത് ആറു മണിക്കൂർ; കൂട്ടുപുഴയിലെ രാജുവെന്ന ആദിവാസി യുവാവിനോട് കാട്ടിയതുകൊടുംക്രൂരത; പരാതി അന്വേഷിക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം

കോഴിക്കോട്: ചികിത്സ കിട്ടാതെ മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോടും തലശേരി ജനറൽ ആശുപത്രി അധികൃതരുടെ അനാദരവ്. ആരുമില്ലാതെ ആറ് മണിക്കൂറോളം വാർഡിലെ കട്ടിലിൽ തന്നെ മൃതദേഹം കിടത്തുകയായിരുന്നു.

തലശ്ശേരി ജനറൽ ആശുപത്രിയിലെ മെഡിക്കൽ വാർഡിലാണ് സംഭവം. കൂട്ടുപുഴ പേരട്ട നരിമട കോളനിയിലെ രാജു (46) മരിച്ചത് പുലർച്ചെ അഞ്ചരയോടെ. ജഡം മാറ്റാൻ ആറു മണിക്കൂർ വേണ്ടിവന്നു. ഈ സമയമത്രയും ഭാര്യ സീമ രണ്ടര വയസുള്ള മകൻ രാംദേവിനെയും ഒക്കത്തിരുത്തി ആരുമില്ലാതെ വിതുമ്പി. വിവരമറിഞ്ഞ് പൊതുപ്രവർത്തകർ എത്തിയതോടെയാണ് ജഡം മോർച്ചറിയിലേക്ക് മാറ്റിയത്. പിന്നീട് ജനറൽ ആശുപത്രിയുടെ തന്നെ ആംബുലൻസിൽ നാട്ടിലേക്കെത്തിച്ചു.

കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് രാജുവിനെ തലശ്ശേരിയിലേക്ക് മാറ്റിയത്. കാഷ്വാലിറ്റി വഴി വാർഡിൽ അഡ്‌മിറ്റ് ചെയ്ത ശേഷം സ്ഥിതി മോശമായതോടെ ഭാര്യ വിവരം പറഞ്ഞെങ്കിലും ഡോക്ടർമാർ ആരും വന്നില്ല.

ഓക്‌സിജൻ നൽകുക പോലും ചെയ്തില്ല. പരാതിയിൽ അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP