Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാസർകോട് ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട് ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്: കാസർകോട് ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. തെക്കിൽ ഗ്രാമത്തിൽ നിർമ്മിച്ച ആശുപത്രി പ്രവർത്തന സജ്ജമാക്കണം എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെടുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സമരം തുടങ്ങും. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലാണ് സമരവേദി. രാവിലെ 10 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

കാസർകോടിന്റെ ആരോഗ്യ മേഖലയിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയാൻ വേണ്ടി തന്റെ ജീവൻ ബലിദാനം ചെയ്യും. 541 കിടക്കകൾ ഒരുക്കി ടാറ്റാ ആശുപത്രി പ്രവർത്തന സജ്ജമാകാൻ അധികം താമസമില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞു കൊണ്ടേയിരുന്നത്. ഈ ആശുപത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്തികയായി. എന്നാൽ നിയമനം നടന്നില്ല. 10 കോടി രൂപ കളക്ടറുടെ ഫണ്ടിൽ ദുരന്ത നിവാരണത്തുകയായി കിടപ്പുണ്ട്. ഇതിൽ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ നീക്കിവച്ചത്. ഇതിനുള്ള അനുമതി നൽകാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും ഉണ്ണത്താൻ ആരോപിച്ചു.

ജില്ലയിൽ 168 കോവിഡ് ബാധിതർ മരിച്ചു. പതിനേഴായിരത്തിലധികം പേർക്ക് വൈറസ് ബാധിച്ചു. എന്നിട്ടും സംസ്ഥാന സർക്കാർ കാസർകോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ജനങ്ങളോടുള്ള വഞ്ചന തുടരുകയാണെന്നും എംപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP