Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ച; സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; മന്ത്രി അഹമ്മദ് ദേവർകോവലിനെതിരെ ആഞ്ഞടിച്ച് ബിജെപിയും

റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ച; സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; മന്ത്രി അഹമ്മദ് ദേവർകോവലിനെതിരെ ആഞ്ഞടിച്ച് ബിജെപിയും

സ്വന്തം ലേഖകൻ

കാസർഗോഡ്: റിപബ്ലിക് ദിന പരിപാടിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ തലകീഴായി ദേശീയ പതാക ഉയർത്തിയത് ദൗർഭാഗ്യകരമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ചയാണ്. സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

മന്ത്രി അഹ്‌മദ് ദേവർകോവിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അഹ്‌മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. തലകീഴായി പതാക ഉയർത്തുക മാത്രമല്ല മന്ത്രി പിന്നീട് തലകീഴായ പതാകയെ സല്യൂട്ടും ചെയ്തു.

ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ദേശീയപതാകയെ അപമാനിക്കുകയാണ് മന്ത്രി അഹ്‌മദ് ചെയ്തിരിക്കുന്നത്. മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണം. മന്ത്രിസഭയിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP