Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

'പിണറായി വിജയൻ ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരനാണെങ്കിലും കർമം കൊണ്ട് മാടമ്പിയാണ്; കോടിയേരി നമ്പ്യാരാണ്..അദ്ദേഹം ജന്മം കൊണ്ടും കർമ്മം കൊണ്ടും മാടമ്പിയാണ്' ; നിരവധി തീയന്മാരേയും മുസ്ലിംങ്ങളേയും കൊന്നു തള്ളിയ ആളാണ് പിണറായി വിജയനെന്നും രാജ് മോഹൻ ഉണ്ണിത്താൻ

'പിണറായി വിജയൻ ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരനാണെങ്കിലും കർമം കൊണ്ട് മാടമ്പിയാണ്; കോടിയേരി നമ്പ്യാരാണ്..അദ്ദേഹം ജന്മം കൊണ്ടും കർമ്മം കൊണ്ടും മാടമ്പിയാണ്' ; നിരവധി തീയന്മാരേയും മുസ്ലിംങ്ങളേയും കൊന്നു തള്ളിയ ആളാണ് പിണറായി വിജയനെന്നും രാജ് മോഹൻ ഉണ്ണിത്താൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ജാതി പറഞ്ഞ് കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ. പിണറായി വിജയൻ പിന്നോക്ക ജാതിക്കാരനാണെങ്കിലും കർമ്മം കൊണ്ട് മാടമ്പിയാണെന്നും കോടിയേരി ബാലകൃഷ്ണൻ നമ്പ്യാരാണെന്നും എന്നാൽ ജന്മം കൊണ്ടും കർമ്മം കൊണ്ടും അദ്ദേഹം മാടമ്പിയാണെന്നുമാണ് ഉണ്ണിത്താൻ ആരോപിച്ചത്.

മാത്രമല്ല പിണറായി വിജയൻ നിരവധി തീയന്മാരേയും മുസ്ലിംങ്ങളേയും കൊന്നു തള്ളിയ ആളാണെന്നും കാസർകോട്, കോഴിക്കോട് ജില്ലകളിലെ തീയന്മാരെയാണ് അദ്ദേഹം അധികമായി കൊന്നു തള്ളിയതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ടുണ്ടെന്നും അതിന്റെ വീഡിയോ തന്റെ കൈവശമുണ്ടെന്നുമാണ് ഉണ്ണിത്താൻ വ്യക്തമാക്കിയത്.

രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ

സിപിഎമ്മിനും ബിജെപിക്കും ഇടയിൽ പിണറായിയും വെള്ളാപ്പള്ളിയും കൂടി പാലം പണിയുകയാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനാണ് ബിഡിജെഎസിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനാണ് ബിഡിജെഎസിന്റെ നേതാവ്. ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലം പണിഞ്ഞുകൊണ്ട് ഇരുവരും 'മാച്ച് ഫിക്‌സിങ്' നടത്തുകയാണ്. ശബരിമലയിൽ അക്രമം നടത്തിയ വത്സൻ തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും ലാവലിൻ കേസിൽ വാദം കേൾക്കാൻ തയ്യാറാണെന്ന് ജഡ്ജി പറഞ്ഞിട്ടും സിബിഐയുടെ അറ്റോണി ജനറൽ കേസ് മാറ്റിവയ്ക്കാൻ പറഞ്ഞത് ബിജെപി സിപിഎം ബന്ധത്തിന് തെളിവാണ്.

കണിച്ചുകുളങ്ങര ദേവസ്വത്തിന് മൂന്നരക്കോടി രൂപയുടെ സർക്കാർ സഹായം കൊടുത്തത് സാമുദായിക പ്രീണനമാണ്. സാമൂഹ്യ നവോത്ഥാനമാണ് സർക്കാരിന്റെ പദ്ധതിയെങ്കിൽ ശിവഗിരിക്കോ അരുവിപ്പുറത്തിനോ ധനസഹായം കൊടുക്കണമായിരുന്നു. സുകുമാരൻ നായരെ പ്രീണിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടും എൻഎസ്എസിനെ സ്വാധീനിക്കാൻ പറ്റാതെ വന്നപ്പോഴാണ് സിപിഎം വെള്ളാപ്പള്ളിയെ സ്വാധീനിക്കാൻ നോക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP