Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങൾ നീക്കണം; പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങൾ നീക്കണം; പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്:പ്രദേശത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ജനകീയ പദ്ധതികൾക്ക് രൂപം നൽകുന്നതിന് പ്രാദേശിക സർക്കാരുകൾക്ക് തടസ്സമാകുന്ന നിയന്ത്രണങ്ങൾ മാറ്റണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം. ജനകീയ പങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന് മങ്ങലേൽക്കരുതെന്നും എം പി പറഞ്ഞു.

കാസർകോട് ജില്ലാ പഞ്ചായത്ത് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് പദ്ധതികൾക്ക് രൂപം നൽകുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന പ്രത്യേക വികസന സെമിനാർ - ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. കോവിഡിന്റ കുരുക്കിൽ പെട്ടവർക്ക് അതിജീവനത്തിനുള്ള മാർഗങ്ങൾ കൂടി ഗ്രാമസഭനിർദ്ദേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ. വികസന കാര്യ സ്റ്റാന്റിംഗ കമ്മിറ്റി ചെയർപേഴ്സൺ ഗീതാകൃഷ്ണൻ സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ സെക്രട്ടറി ഇൻ ചാർജ് കെ പ്രദീപൻ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാർ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ കോർഡിനേറ്റർമാർ സംബന്ധിച്ചു. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ചേർന്നത്.

ശുചിത്വം കുടിവെള്ളം സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതി നിർദ്ദേശങ്ങളാണ് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരും അംഗങ്ങളും ജില്ലാ പഞ്ചായത്ത് ഗ്രാമസഭയിൽ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തി ന് കീഴിലുള്ള വിദ്യാലയങ്ങളിൽ ശുദ്ധജലം ഉറപ്പു വരുത്തുന്നതിനും മാലിന്യ സംസ്‌ക്കരണത്തിനും പദ്ധതികൾ അവതരിപ്പിച്ചു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തദ്ദേശ ഭരണസ്ഥാപനങ്ങു വാർഷിക പദ്ധതി ഭേദഗതിയിൽ സി എഫ് എൽ ടി സി കളും ഡിസിസി കളുടേയും നടത്തിപ്പിന് തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. പറഞ്ഞു. പുല്ലൂരിലും കുമ്പളയിലും ആരംഭിച്ച ദുരിതാശ്വാസ അഭയ കേന്ദ്രങ്ങൾ സി എഫ് എൽ ടി സി കളായി മാറ്റണമെന്നും നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP