Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

വിദ്യാർത്ഥിയായ മകളോട് യാത്രവേളയിൽ ബസ് ഡ്രൈവർ അപമര്യാദയായി പെരുമാറി; ബസ് സ്റ്റാന്റിലെത്തി ഡ്രൈവറുടെ കരണത്തടിച്ച് മാതാവിന്റെ മാസ് മറുപടി; നാടകീയ സംഭവം അരങ്ങേറിയത് കോതമംഗലം രാജാക്കാട് റൂട്ടിലോടുന്ന സ്വകാര്യബസിൽ; ഡ്രൈവറെ കൈവച്ചതോടെ ബസ് ജീവനക്കാരും കുട്ടിയുടെ മാതാവുമായി വാക്കേറ്റവും കയ്യാങ്കളിയും; പൊലീസ് ഇടപെടലിൽ പ്രശ്‌നംതീർത്തു

വിദ്യാർത്ഥിയായ മകളോട് യാത്രവേളയിൽ ബസ് ഡ്രൈവർ അപമര്യാദയായി പെരുമാറി; ബസ് സ്റ്റാന്റിലെത്തി ഡ്രൈവറുടെ കരണത്തടിച്ച് മാതാവിന്റെ മാസ് മറുപടി; നാടകീയ സംഭവം അരങ്ങേറിയത് കോതമംഗലം രാജാക്കാട് റൂട്ടിലോടുന്ന സ്വകാര്യബസിൽ; ഡ്രൈവറെ കൈവച്ചതോടെ ബസ് ജീവനക്കാരും കുട്ടിയുടെ മാതാവുമായി വാക്കേറ്റവും കയ്യാങ്കളിയും; പൊലീസ് ഇടപെടലിൽ പ്രശ്‌നംതീർത്തു

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ബസ് യാത്രയിൽ മകളോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറിന്റെ മുഖത്ത് ചെരുപ്പുരി അടിച്ച് അമ്മ. കോതമംഗലം രാജാക്കാട് റൂട്ടിലോടുന്ന ബസിൽ ഇന്നലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അടിമാലി ബസ് സ്റ്റാൻഡിൽ എത്തിയ അമ്മ ചെരിപ്പു കൊണ്ടു ബസ് ഡ്രൈവറുടെ കരണത്തടിക്കുകയായിരുന്നു. തുടർന്നു ജീവനക്കാരും വീട്ടമ്മയും തമ്മിലുണ്ടായ സംഘർഷം പൊലീസ് എത്തിയാണു നിയന്ത്രിച്ചത്. കോതമംഗലംരാജാക്കാട് റൂട്ടിൽ ഓടുന്ന ഒരു ബസിലെ ജീവനക്കാരുമായാണു സംഘർഷം ഉണ്ടായത്.ഹൈറേഞ്ചിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന മകളോടു ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മ പൊലീസിനോടു പറഞ്ഞു.

ബസ് സ്റ്റാൻഡിൽ എത്തി ജീവനക്കാരോട് ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന നിലപാടാണു ബസ് ജീവനക്കാരുടേത്. ഇതിനിടെ കേസ് വേണ്ടെന്ന നിലപാട് ഇരുപക്ഷവും സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയതായി സിഐ പി.കെ.സാബു അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP