Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ; കൊല്ലത്ത് നിന്നെത്തിയ സഹായിയാണ് പണം മോഷ്ടിച്ചതെന്ന് കാട്ടി കാസർകോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി; ഫോണിലൂടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും സൂചന

തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ; കൊല്ലത്ത് നിന്നെത്തിയ സഹായിയാണ് പണം മോഷ്ടിച്ചതെന്ന് കാട്ടി കാസർകോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി; ഫോണിലൂടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും സൂചന

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ മോഷണം പോയെന്ന് പരാതി. കോൺഗ്രസ് നേതാവും കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാജ് മോഹൻ ഉണ്ണിത്താനാണ് ഇത് വ്യക്തമാക്കി കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പണം മോഷ്ടിച്ചത് കോൺഗ്രസ് നേതാവാണ് എന്നാണ് പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസർകോട് മേൽപറമ്പിലെ വീട്ടാലായിരുന്നു ഉണ്ണിത്താൻ താമസിച്ചിരുന്നത്.

ഇവിടെ നിന്നുമാണ് പണം നഷ്ടപ്പെട്ടതെന്ന് ഉണ്ണിത്താൻ പരാതിയിൽ പറയുന്നു. ഉണ്ണിത്താന്റെ പരാതി കാസർകോട് എസ്‌പി ചട്ടഞ്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പണം പോയതുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ വോട്ടെടുപ്പ് അവസാനിക്കും വരെ ഉണ്ണിത്താന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല.

കൊല്ലത്ത് നിന്നും തന്നെ സഹായിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകനാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നതായി സൂചനയുണ്ട്. മാത്രമല്ല പണം തിരികെ തരണമെന്ന് ഫോണിലൂടെ പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നും സൂചനയുണ്ട്. എന്നാൽ സംഭവത്തിൽ ഉണ്ണിത്താൻ മാധ്യമങ്ങലോട് പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP