Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ; ഓഖി സമാനമായ ചുഴലിക്കാറ്റിനും സാധ്യത; അതീവ ജാ​ഗ്രതയിൽ കേരളം

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ; ഓഖി സമാനമായ ചുഴലിക്കാറ്റിനും സാധ്യത; അതീവ ജാ​ഗ്രതയിൽ കേരളം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോടും ഇന്ത്യൻ മഹാ സമുദ്രത്തോടും ചേർന്നുള്ള ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തിലാണിത്. ന്യൂനമർദ്ദം 48 മണിക്കൂറിൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. കൂടാതെ മൂന്നിന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്ക‍‍‍‍‍ടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദം 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു തീവ്രന്യൂന മർദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട് പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങി. ഇതു തമിഴ്‌നാട് തീരം കടന്ന് കേരളത്തിലേക്കും തുടർന്ന് അറബിക്കടലിലേക്കും എത്തുമെന്നാണു സൂചനയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ് പറഞ്ഞു. തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ മഴ കുറയും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ബുറേവി (Burevi) എന്ന പേരിലാകും അറിയപ്പെടുക. മാലദ്വീപാണ് പേരു നിർദ്ദേശിച്ചത്. ഓഖി ചുഴലിക്കാറ്റിനു സമാനമായി തെക്കൻ കേരളത്തിനടുത്തു കൂടി സഞ്ചരിച്ചാൽ അപകടസാധ്യത കൂടുതലാണ്.

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ സംബന്ധിച്ച മഞ്ഞ അലർട്ടുമുണ്ട്. ഇന്നു മുതൽ ബുധൻ വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP