Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിനിടിച്ചെങ്കിലും കുട്ടിക്കൊമ്പൻ ഉൾവനത്തിലേക്ക് നടന്നത് കൂട്ടുകാർക്കൊപ്പം; മസ്തിഷ്‌കത്തിനും തുമ്പിക്കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞത് ട്രാക്കിൽ നിന്നും ഒന്നര കിലോമീറ്റർ നടന്ന് ഉൾവനത്തിൽ എത്തിയ ശേഷം; ജനവാസ കേന്ദ്രത്തിലെ സ്ഥിരം തലവേദനയായ ആനയുടെ മരണത്തിൽ റയിൽവേക്കെതിരെ കേസെടുത്ത് വനംവകുപ്പ്

ട്രെയിനിടിച്ചെങ്കിലും കുട്ടിക്കൊമ്പൻ ഉൾവനത്തിലേക്ക് നടന്നത് കൂട്ടുകാർക്കൊപ്പം; മസ്തിഷ്‌കത്തിനും തുമ്പിക്കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞത് ട്രാക്കിൽ നിന്നും ഒന്നര കിലോമീറ്റർ നടന്ന് ഉൾവനത്തിൽ എത്തിയ ശേഷം; ജനവാസ കേന്ദ്രത്തിലെ സ്ഥിരം തലവേദനയായ ആനയുടെ മരണത്തിൽ റയിൽവേക്കെതിരെ കേസെടുത്ത് വനംവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

വാളയാർ: കഴിഞ്ഞ ദിവസം രാത്രി ട്രെയിനിടിച്ച് ചരിഞ്ഞത് കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കുട്ടിക്കൊമ്പൻ. കഞ്ചിക്കോട് മദുക്കര വനമേഖലയിലെ ബി ലൈൻ റെയിൽവേ ട്രാക്കിൽ ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. കേരളതമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലും ജനവാസമേഖലയിലും സഞ്ചാരം പതിവാക്കിയ കാട്ടാനക്കൂട്ടത്തിലെ കുട്ടികൊമ്പനാണ് ചരിഞ്ഞത്.

ട്രെയിൻ തട്ടി ട്രാക്കിൽ നിന്ന് ഒന്നര കിലോ മീറ്ററോളം നടന്നു നീങ്ങിയ ശേഷം ഉൾവനത്തിലെത്തിയാണ് ആന ചരിഞ്ഞത്. ഇടിയുടെ അഘാതത്തിൽ കൊമ്പ് ഇളകിയ നിലയിലായിരുന്നു. മസ്തിഷകത്തിനും തുമ്പിക്കൈയും ഗുരുതരമായി പരുക്കേറ്റെന്നും പറയുന്നു. ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജന്മാരും സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ആനയുടെ മൃതദേഹം രാത്രിയോടെ സംഭവ സ്ഥലത്തു സംസ്‌കരിച്ചു. ജനവാസമേഖലയിലിറങ്ങി കൂട്ടമായി പോവുന്നതിനിടെയാവാം ട്രെയിനിടിച്ചതെന്നാണ് വനം വകുപ്പ പറയുന്നത്. ട്രെയിനിന്റെ അമിത വേഗം ഉൾപ്പെടെ ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

ചാവടിപ്പാലത്തോടു ചേർന്നുള്ള ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചാണ് അപകടമെന്നു വനംവകുപ്പ് പറഞ്ഞു. മംഗളൂരുചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനാണ് ഇടിച്ചതെന്നും സംശയമുണ്ട്. ചരിഞ്ഞ ആനയ്ക്കു ചുറ്റും കൂട്ടത്തിലെ മറ്റ് ആനകൾ കുറെ നേരം കൂടിനിന്നു. ഇവയെ കാടുകയറ്റിയാണു വനം വകുപ്പ് സ്ഥലത്തെത്തിയത്.

ചരിഞ്ഞത് കൂട്ടത്തിലെ അക്രമി

ദിവസങ്ങൾക്കു മുൻപു വാളയാറിലെയും ചാവടിയിലെയും ജനവാസ മേഖലയെ ഭീതിയിലാക്കിയ ആനക്കൂട്ടത്തിലെ ഏറ്റവും അക്രമ സ്വഭാവമുണ്ടായിരുന്ന കാട്ടാനയാണു ചരിഞ്ഞത്. ഒരാഴ്ച മുൻപ് 8 വയസ്സുള്ള ഈ കൊമ്പനു മുന്നിൽ അകപ്പെട്ട കർഷകൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

18 വർഷത്തിനിടെ ചരിഞ്ഞത് 26 കാട്ടാനകൾ

18 വർഷത്തിനിടെ 27 കാട്ടാനകളാണു വാളയാർ മേഖലയിൽ ട്രെയിനിടിച്ചു ചരിഞ്ഞത്. ഒന്നര മാസത്തിനിടെ രണ്ടാനകൾ ചരിഞ്ഞു. ഇതോടൊപ്പം ഒന്നര മാസത്തിനിടെ രണ്ടു ജീവനുകൾ കൊമ്പന്മാരുടെ ആക്രമണത്തിൽ പൊലിഞ്ഞു. വനംവകുപ്പ് വാച്ചർമാർ ഉൾപ്പെടെ 8 പേർക്ക് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP