Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോതമംഗലത്ത് കനത്ത മഴയിൽ ഉരുളൻ തണ്ണി തോട് കരകവിഞ്ഞു; നിരവധി വീടുകളിൽ വെള്ളം കയറി; ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു; ഗതാഗതം പൂർണമായി സ്തംഭിച്ചു; അശാസ്ത്രീയ തടയണയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ

കോതമംഗലത്ത് കനത്ത മഴയിൽ ഉരുളൻ തണ്ണി തോട് കരകവിഞ്ഞു; നിരവധി വീടുകളിൽ വെള്ളം കയറി; ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു; ഗതാഗതം പൂർണമായി സ്തംഭിച്ചു; അശാസ്ത്രീയ തടയണയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻ തണ്ണിയിൽ തോട് കര കവിഞ്ഞു. ഉരുളൻ തണ്ണി കവല, മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക്, അദിവാസി മേഖലയായ പന്തപ്ര,മാമലക്കണ്ടം, പിണവൂർ കുടിറോഡിലും വീടുകളിലും വെള്ളം കയറി. ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു.
ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.രാവിലെ ആരംഭിച്ച ശക്തമായ മഴയെ തുടർന്ന് വൈകിട്ടോടെ ഇവിടെ വെള്ളം കയറിയത്.തോടിന് കുറുകെ ആശാസ്ത്രിയമായി നിർമ്മിച്ച തടയണയാണ് വേഗത്തിൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. അപ്രതീക്ഷിതമായി വെള്ളം ഉയർന്നതിനെ തുടർന്ന് സ്ത്രികളും കുട്ടികളുമടക്കം നിരവധി പേർ വീടുകളിൽ കുടുങ്ങി.

പൂയംകൂട്ടി ആറിലേക്ക് ഒഴുകി എത്തുന്ന ആനന്തൻകുടി തോട്ടിൽ വെള്ളം വൻതോതിൽ ഉയർന്നതോടെ മൂന്നു വീടുകൾ വെള്ളത്തിൽ മുങ്ങി.ഇവരുടെ വീടുകളിലെ സാധങ്ങൾ വെള്ളത്തിൽ ഒഴുകി പോയങ്കിലും വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി പിണവൂർ കുടി
ആനന്ദൻ കുടിയിൽ താമസക്കാരായപൂവത്താനിക്കൽ ഹനീഷ്, കാക്കുകുടിയിൽ ഷാജി, കള്ള പ്ലാക്കൽ ശശി എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്.

പിണവുർകുടിയിൽ താമസക്കാരായ വെള്ളക്കണ്ണി ചന്ദ്രൻ, നിർമ്മല രാജൻ, സനീഷ് നെല്ലിക്കാനത്തിൽ, സരോജനി കടുന്തൻ, കുമാരി രാജൻ എന്നിവരുടെ വീടുകളിലും തോട്ടിൽ നിന്നും വെള്ളം കയറി.താളും കണ്ടത്ത് കുടുങ്ങിയ വീട്ടമ്മയെയും കുട്ടിയെയും രക്ഷിക്കുന്നതിനായി എത്തിയ കോതമംഗലം ഫയർ സ്റ്റേഷനിലെ സ്‌കൂബ ടീമിന്റെ വണ്ടി മൂന്നാം ബ്ലോക്കിൽ വെള്ളത്തിൽ കുടുങ്ങി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP