Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ വിവിധയിടങ്ങളിൽ മഴ; ജാഗ്രതാ നിർദേശവുമായി അധികൃതർ

യുഎഇയിൽ വിവിധയിടങ്ങളിൽ മഴ; ജാഗ്രതാ നിർദേശവുമായി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗ പരിധി കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം.

കാലാവസ്ഥ പ്രതികൂലമാവുന്ന സമയത്ത് അബുദാബിയിലെ റോഡുകളിൽ പാലിക്കേണ്ട പരമാവധി വേഗപരിധി ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ ദൃശ്യമാക്കുകയാണ് ചെയ്യാറുള്ളത്. അൽ ഐനിൽ മഴ ലഭിച്ചെന്ന വിവരവും യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പ്രവചിച്ചു. അടുത്ത മൂന്ന് ദിവസം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഉഷ്ണകാലമാണെങ്കിലും ഇപ്പോൾ നിലനിൽക്കുന്ന ന്യൂനമർദം കാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP