Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ; തലസ്ഥാനത്ത് റോഡുകളിൽ വെള്ളക്കെട്ടുകൾ; കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ; തലസ്ഥാനത്ത് റോഡുകളിൽ വെള്ളക്കെട്ടുകൾ; കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. റോഡുകളിൽ അടക്കം വെള്ളക്കെട്ട് രൂപം കൊള്ളുന്ന അവസ്ഥയിലാണ് മഴ പെയ്യുന്നത്. കൊല്ലത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ നാളെ തിരുവനന്തപുരം ജില്ലയില സ്‌കുളുകൾക്കും പ്രൊഫഷണൽ കോളജകുൾ ഉൾപ്പടെയുള്ള എല്ലാ കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ദുരിതാശ്വാസ ക്യംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP