Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202204Sunday

ആന്ധ്രാ- ഒഡീഷ തീരത്തെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; കേരളത്തിൽ വീണ്ടും മഴ കനക്കും; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

ആന്ധ്രാ- ഒഡീഷ തീരത്തെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; കേരളത്തിൽ വീണ്ടും മഴ കനക്കും; നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ആന്ധ്രാ- ഒഡീഷ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

ഇന്ന് 4 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെയും ഇന്ന് രാവിലെയും കനത്ത മഴ ലഭിച്ചു. കോഴിക്കോട്ടെ ഉറുമി പുഴയിൽ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP