Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യല്ലോ, ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യല്ലോ, ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലവർഷം സജീവമാക്കിയത്. കേരള തീരത്ത് കാറ്റിന്റെ വേഗം 55 കി.മി വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മലപ്പുറം, ഇടുക്കി, പാലക്കാട്, എന്നീ ജില്ലകളിൽ പലയിടങ്ങളിലും മണ്ണിടിച്ചലും കൃഷി നാശവുമുണ്ടായി. മലയോര മേഖലയിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. കൊങ്കൻ മേഖലയിലും തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിലുമായി 150 ലേറെ മരണം സംഭവിച്ചു. മഹാരാഷ്ട്രയിൽ മാത്രം 138 പേർ മരിച്ചു. തീവ്രമഴയ്ക്ക് ഇന്ന് രാവിലെ മുതൽ കുറവുണ്ട്. വെള്ളക്കെട്ട് കുറഞ്ഞാൽ കൊങ്കൻ മേലെയിലൂടെയുള്ള ട്രെയിൻ സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. മുംബൈ ഗോവ , ബെംഗ്ലൂരു പുണെ ദേശീയപാതകളിലൂടെ വാഹനങ്ങൾ പ്രവേശിപ്പിച്ച് തുടങ്ങി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP